
വിവാഹ വാഗ്ദാനം നൽകി ദുബൈയിൽ വെച്ച് ഗർഭിണിയാക്കി; കുഞ്ഞ് മരിച്ചു, പ്രതിയ്ക്കായി ലുക്ക്ഔട്ട് നോട്ടീസ്
വിവാഹ വാഗ്ദാനം നൽകി വിദേശത്തുവെച്ച് യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്

കണ്ണൂർ: വിവാഹ വാഗ്ദാനം നൽകി വിദേശത്തുവെച്ച് യുവതിയെ ഗർഭിണിയാക്കിയെന്ന കേസിൽ പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്. ഉത്തർപ്രദേശ് ബറേലി സ്വദേശി നദീം ഖാനെതിരെയാണു (25) ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
ഇയാൾ വീണ്ടും വിദേശത്തേക്ക് കടക്കുന്നത് തടയാനാണിത്. ദുബൈയിൽ ട്രാൻസ്പോർട്ട് കമ്പനിയിൽ ജോലി ചെയ്യുന്ന 35കാരി കമ്പനി മാനേജറുടെ ബന്ധുവായ നദീം ഖാനുമായി സൗഹൃദത്തിലായിരുന്നു. ഇയാൾ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി.
യുവതി ഗർഭിണിയായതോടെ നദീം ഖാൻ നാട്ടിലേക്ക് കടന്നു. ഇരിക്കൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവതി പിന്നീട് നാട്ടിലെത്തി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇവർ കഴിഞ്ഞ മാസം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ആൺകുഞ്ഞിന് ജന്മം നൽകി.
ഏഴാം മാസം പ്രസവിച്ചതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലായ കുഞ്ഞ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി ഡിഎൻഎ പരിശോധനക്കായി യുവതിയുടെയും കുഞ്ഞിന്റെയും രക്തസാമ്പ്ളുകൾ പൊലീസ് ശേഖരിച്ച് കണ്ണൂർ ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ കൊച്ചിയില്‍ 15കാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; 40കാരന് കസ്റ്റഡിയില്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
