വയനാട്ടില്‍ ആദിവാസി യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ക്രൂരമായി പീഡിപ്പിച്ചെന്നു പരാതി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:20 am IST

News Now

കല്‍പ്പറ്റ:  വയനാട്ടില്‍ ആദിവാസി യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ക്രൂരമായി പീഡിപ്പിച്ചെന്നു പരാതി. രക്തസ്രാവത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ മുപ്പതുവയസ്സുകാരി വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പനവല്ലി സ്വദേശി അജീഷിനെതിരെ തിരുനെല്ലി പൊലീസ് കേസെടുത്തു. പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. വ്യാഴാഴ്ച രാത്രിയാണ് അജീഷ് യുവതിയെ ഫോണില്‍ വിളിച്ച് കൂട്ടിക്കൊണ്ടുപോയത്. അവശനിലയിലായ യുവതിയെ വെള്ളിയാഴ്ച രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

അജീഷ് തന്നെയാണ് ഇന്നലെ വരെ ആശുപത്രിയില്‍ യുവതിക്കു കൂട്ടിരുന്നത്. ഇന്നലെ ഉച്ചയോടെ യുവതി സഹോദരന്‍ വഴി പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയതെന്ന് പൊലീസ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates