റെയിൽവേ ട്രാക്കിൽ സ്ത്രീയുടെ മൃതദേഹം; വന്ദേഭാരത്, ജനശതാബ്ദി ഉൾപ്പടെയുള്ള ട്രെയിനുകൾ വൈകി

രാവിലെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽനിന്നു പുറപ്പെട്ട വിവിധ ട്രെയിനുകൾ വൈകി

വന്ദേഭാരത് / എക്‌സ്പ്രസ് ചിത്രം
Last Updated :20 January 2024, 9:22 am IST
Edited by :migrator

തിരുവനന്തപുരം; റെയിൽവേ ട്രാക്കിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് വന്ദേഭാരത് എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾ വൈകി. മുരുക്കുംപുഴയ്ക്കും കടയ്ക്കാവൂരിനും മധ്യേ റെയിൽപാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് രാവിലെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽനിന്നു പുറപ്പെട്ട വിവിധ ട്രെയിനുകൾ വൈകി. 

ചിറയിൻകീഴ് സ്റ്റേഷനിൽ ഒരു മണിക്കൂറിലേറെയാണ്  വന്ദേഭാരത് നിർത്തിയിട്ടത്. മൃതദേഹം റെയിൽവേ ട്രാക്കിൽ നിന്ന് മാറ്റിയശേഷം രാവിലെ ആറേമുക്കാലോടെയാണ് യാത്ര തുടർന്നത്. തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട വേണാട്, ജനശതാബ്ദി, പരശുറാം ഉൾപ്പെടെയുള്ള ട്രെയിനുകളും വൈകി. 

ഇന്നു രാവിലെ തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട സമ്പർക്ക് ക്രാന്തി ട്രെയിനിടിച്ചാണ് ഒരു സ്ത്രീ മരിച്ചതെന്നാണ് വിവരം. പെരുങ്ങുഴി റെയിൽവേ സ്റ്റേഷനിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് ലോക്കോ പൈലറ്റ് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. ഇതോടെ മറ്റു ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിലായി പിടിച്ചിട്ടു. പൊലീസെത്തി മൃതദേഹം മാറ്റിയതിനു പിന്നാലെയാണ് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now