ർത്താവിന്റെ മരണത്തെത്തുടർന്ന് വിഷാദത്തിലായ ബിന്ദു മകളുമൊത്ത് ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:44 am IST

News Now

ചിറയിൻകീഴ്: കടയ്ക്കാവൂരിൽ കാൽവഴുതി കിണറ്റിൽ വീണു മരിച്ച യുവാവിന്റെ ഭാര്യയും മകളും അതേ കിണറിൽ മരിച്ച നിലയിൽ. നിലയ്ക്കാമുക്ക് വാണിയൻവിള വീട്ടിൽ പ്രവീണിന്റെ ഭാര്യ ബിന്ദു(35) ഏകമകൾ ദേവയാനി (8) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

രണ്ടുമാസം മുൻപാണ് പ്രവീൺ കാൽവഴുതി കിണറ്റിൽ വീണ് മരിച്ചത്. ഭർത്താവിന്റെ മരണത്തെത്തുടർന്ന് വിഷാദത്തിലായ ബിന്ദു മകളുമൊത്ത് ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

സ്വകാര്യ കമ്പനിയിൽ സെയിൽസ് വിഭാഗം മാനേജരായിരുന്ന പ്രവീൺ(36) പിന്നീടു നിലയ്ക്കാമുക്കിൽ സുഹൃത്തുക്കളുമായി ചേർന്നു മെഡിക്കൽ സ്റ്റോർ നടത്തുകയായിരുന്നു.  തദ്ദേശഭരണ വകുപ്പിൽ ക്ലാർക്കായിരുന്നു ബിന്ദു. നിലവിൽ ഡെപ്യൂട്ടേഷനിൽ തിരുവനന്തപുരം വഞ്ചിയൂർ കേരള ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ക്ഷേമനിധി ബോർഡിൽ ജോലി ചെയ്യുകയാണ്. ദേവയാനി വക്കം ശിവഗിരി വിദ്യാനികേതൻ സ്കൂൾ വിദ്യാർഥിനിയും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates