ഒരു വലിയ തുരങ്കത്തിലൂടെയാണ് കിണറിലേക്ക് പതിച്ചത്

Last Updated :20 January 2024, 8:34 am IST

News Now


കണ്ണൂര്‍:  വീടിന് പിന്‍ഭാഗത്ത് അലക്കിക്കൊണ്ടിരിക്കുകയായിരുന്ന വീട്ടമ്മ ഭൂമി താഴ്ന്ന് പത്ത്മീറ്റര്‍ അകലെയുള്ള കിണറ്റില്‍ വീണു. നല്ല താഴ്ചയുള്ള കിണറായിരുന്നെങ്കിലും 42കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. ഇരിക്കൂറിനടുത്തെ ആയിപ്പുഴ കെഎ അയ്യൂബിന്റെ ഭാര്യ ഉമൈബയാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

വീടീന്റെ പിന്‍ഭാഗത്ത് നിന്ന് വസ്ത്രങ്ങള്‍ അലക്കുന്നതിനിടെ പെട്ടന്ന് ഭൂമി താഴ്ന്ന് പോകുകയും വീടിന് പത്ത്മീറ്റര്‍ ദൂരെയുള്ള അയല്‍വാസിയുടെ കിണറിനടിയിലേക്ക് എത്തുകയുമായിരുന്നു. ഒരു വലിയ തുരങ്കത്തിലൂടെയാണ് കിണറിലേക്ക് പതിച്ചത്. ഇരുമ്പ് ഗ്രില്‍ കൊണ്ട് മൂടിയതായിരുന്നു കിണര്‍. കിണറ്റില്‍ നിന്ന് കരച്ചില്‍ കേട്ട അയല്‍വാസിയായ സ്ത്രി ഇവരെ കാണുകയും ഒച്ചവച്ച് അയല്‍വാസികളെ കൂട്ടുകയുമായിരുന്നു. എന്നാല്‍ ഇവര്‍ക്ക് കാര്യമായ പരിക്കുകള്‍ ഏറ്റിട്ടില്ല.

നാട്ടുകാര്‍  ചേര്‍ന്ന് അഗ്നിശമന സേനയെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ഇവരെത്തിയാണ് വീട്ടമ്മയെ പുറത്തെടുത്തത്. ഉടന്‍ തന്നെ കണ്ണൂരിലെ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അലക്കുന്ന ഭാഗത്ത് വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്. 

Related Article

'മന്ത്രി റബ്ബര്‍ സ്റ്റാമ്പോ ?','സ്വയം തെരഞ്ഞെടുത്ത ആശുപത്രിയില്‍ നിന്നും എന്തിന് പുറത്തുകടക്കണം ?'  ; ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച

ലൈഫ് മിഷന്‍ പിരിച്ചുവിടും; ഭവന നിര്‍മ്മാണ പദ്ധതികള്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൈമാറുമെന്ന് എംഎം ഹസന്‍

ഇവിടെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും ഒന്നിച്ച്; കോണ്‍ഗ്രസിന്റെ വോട്ടില്‍ ബിജെപിക്ക് അധ്യക്ഷസ്ഥാനം

സി എം രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും ; ഒരാഴ്ച വിശ്രമം വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates