ശരിയായ രീതിയിൽ ഐസിസിയുണ്ടെന്ന് ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ സിനിമാ നിർമാണത്തിന് അനുമതി നൽകാവു

ഫോട്ടോ: ഫെയ്സ്ബുക്ക്
Last Updated :20 January 2024, 9:09 am IST

News Now

തിരുവനന്തപുരം: സിനിമാ നിർമാണ യൂണിറ്റുകളിൽ ഇപ്പോഴും ആഭ്യന്തര പരാതി പരിഹാര സെൽ ഇല്ലെന്ന് ചൂണ്ടിക്കാട്ടി വനിതാ കമ്മീഷൻ അധ്യക്ഷ പി സതീ​ദേവി. ഹൈക്കോടതി നിർദ്ദേശമുണ്ടായിട്ടു പോലും ഐസിസിയുടെ പ്രവർത്തനം പേരിനു മാത്രമാണെന്നും അവർ പറഞ്ഞു. 

ഒരു സിനിമാ ലൊക്കേഷനിലെ ഐസിസിയുടെ തലപ്പത്ത് പുരുഷനെയാണ് നിയമിച്ചത്. ശരിയായ രീതിയിൽ ഐസിസിയുണ്ടെന്ന് ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ സിനിമാ നിർമാണത്തിന് അനുമതി നൽകാവു. 

കേരളത്തിൽ നിലവിലുള്ള സ്ത്രീ സുരക്ഷാ നിയമം പോലും ഉറപ്പാക്കാനാകാത്തത് ​ഗൗരവമുള്ള വിഷയമാണെന്നും വനിതാ കമ്മീഷൻ അധ്യക്ഷ വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates