ഉയരമുള്ള പ്ലാവിൽ നിന്നു ചെത്തിയിട്ട ചക്ക നിലത്തുവീണ് തെറിച്ചു; തൊഴിലാളി മരിച്ചു 

മധുര സ്വദേശി അറുമുഖൻ ആണു മരിച്ചത്

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:43 am IST

ഇടുക്കി:  ചെത്തിയിട്ട ചക്ക നിലത്തു വീണ ശേഷം തെറിച്ചു തലയി‍ൽ വീണ് തൊഴിലാളി മരിച്ചു. മധുര സ്വദേശി അറുമുഖൻ (68) ആണു മരിച്ചത്. 40 അടി ഉയരമുള്ള പ്ലാവിൽ നിന്നു ചെത്തിയിട്ട ചക്കയാണ് തെറിച്ചുയർന്ന് അറുമുഖന്റെ തലയിലിടിച്ച് വീണത്. 

 വെള്ളയാംകുടി കൊങ്ങിണിപ്പടവിലെ ഏലത്തോട്ടത്തിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. അറുമുഖൻ വർഷങ്ങളായി ഈ തോട്ടത്തിലാണ് പണിയെടുത്തിരുന്നത്. മറ്റൊരു തൊഴിലാളിയാണ് പ്ലാവിൽ കയറി ചക്കയിട്ടത്. കുറച്ചു മാറി ഏലത്തോട്ടത്തിൽ പണിയെടുക്കുകയായിരുന്നു അറുമുഖൻ. ചക്ക തലയിൽ വീണയുടൻ അറുമുഖനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോവിഡ് പരിശോധനയ്ക്കുശേഷം ഇന്ന് പോസ്റ്റ്മോർട്ടം നടത്തും.

സരസ്വതി ആണ് അറുമുഖന്റെ ഭാര്യ. ഇവർക്ക് നാല് മക്കളുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now