
ഇ ശ്രീധരന്റെ കാൽകഴുകി, സാഷ്ടാംഗം പ്രണമിച്ച് പ്രവർത്തകർ; വിമർശനം രൂക്ഷം
ജാതീയതയും സവര്‍ണ മനോഭാവവുമാണ് ഇതിലൂടെ പ്രകടമാകുന്നതെന്നുമാണ് വിമർശനം

പാലക്കാട്; ബിജെപി സ്ഥാനാർഥി ഇ ശ്രീധരന്റെ കാൽകഴുകി തുടയ്ക്കുന്ന പ്രവർത്തകന്റെ ചിത്രം പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വിമർശനം രൂക്ഷമാകുന്നു. പ്രചാരണത്തിനെത്തിയ പാലക്കാട്ടെ സ്ഥാനാർഥി ശ്രീധരന്റെ കാൽ കഴുകുകയും സാഷ്ടാംഗം പ്രണമിക്കുകയും ചെയ്യുന്ന പ്രവർത്തകരുടെ ചിത്രങ്ങളാണ് ചർച്ചയാലുന്നത്.
രൂക്ഷ വിമർശനങ്ങളാണ് ഇതിനെതിരെ ഉയരുന്നത്. പ്രാചീന കാലത്തെ സാസ്കാരിക മൂല്യങ്ങളാണ് ചിത്രം ഉയര്‍ത്തുന്നതെന്നും ജാതീയതയും സവര്‍ണ മനോഭാവവുമാണ് ഇതിലൂടെ പ്രകടമാകുന്നതെന്നുമാണ് വിമർശനം. ചിത്രങ്ങൾ ഇടത്, കോണ്‍ഗ്രസ് അനുകൂല പ്രൊഫൈലുകളിത് വ്യാപകമായി പങ്കുവച്ചിട്ടുമുണ്ട്. എന്നാല്‍ വിവാദങ്ങളോട് പ്രതികരണത്തിനില്ലെന്ന നിലപാടിലാണ് ബിജെപി.
ഇ. ശ്രീധരന്‍റെ വരവോടെ ശക്തമായ ത്രികോണ മത്സരമാണ് പാലക്കാട് നടക്കുക. മൂന്നാമൂഴം തേടുന്ന കോണ്‍ഗ്രസിലെ ഷാഫി പറന്പിലും സിപിഎമ്മില്‍ നിന്നും സിപി. പ്രമോദുമാണ് മുഖ്യ എതിരാളികള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
എയിംസിന് തറക്കല്ലിടാതെ ഇനി വോട്ട് ചോദിച്ച് വരില്ല: സുരേഷ് ഗോപി

'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി

ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result

30,000 രൂപയിൽ താഴെ മികച്ച ക്യാമറ ഫോൺ വേണോ? ഈ മോഡലുകൾ ശ്രദ്ധിക്കാം
Related News


'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി
