
News Now
സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന ശീലം ചിലർക്ക് എന്തുകൊണ്ട് നിർത്താനാകുന്നില്ല?
പ്രസിഡന്ഷ്യല് കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം, യെമനില് അഞ്ച് മരണം; ഗള്ഫിലേക്കുള്ള വിമാനങ്ങള് റദ്ദാക്കി

മൈസൂരുവില് ബസും ലോറിയും കൂട്ടിയിടിച്ചു; മൂന്നു മലയാളികള് അടക്കം നാലു മരണം; 8 പേരുടെ നില ഗുരുതരം

സുഹൈലിന്റെ ശരീരത്തില് അഞ്ചിരട്ടി മദ്യം?, നെടുമ്പാശേരിയിലെ ബാറില് മാത്രം ചെലവിട്ടത് 4396 രൂപ; ലൈസൻസും പോകും

തൃശൂര്: തൃശൂരില് യുവ ഡോക്ടര് റെയില് പാളത്തില് മരിച്ച നിലയില്. മെഡിക്കല് കോളജിലെ മാനസിക രോഗ വിഭാഗം ഡോക്ടറായ മുഹമ്മദ് റയാനാണ് (25) മരിച്ചത്. മലപ്പുറം തിരൂരങ്ങാടി സ്വദേശിയാണ് റയാന്.
രാവിലെ പത്ത് മണി വരെ മെഡിക്കല് കോളജിലെ ഒപിയില് റയാന് പ്രവര്ത്തിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ട്രെയിന് തട്ടി മരിച്ച നിലയിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.
ഉച്ചയോടെ നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. പിന്നീട് പൊലീസെത്തി മൃതദേഹം മെഡിക്കല് കോളജിലേക്ക് മാറ്റുകയായിരുന്നു. മരണത്തില് മെഡിക്കല് കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചു. സുഹൃത്തുക്കളില് നിന്നും സഹപ്രവര്ത്തകരില് നിന്നും ഉള്പ്പെടെ വിവരങ്ങള് തേടും.
Summary
A young doctor was found dead on the railway tracks in Thrissur. The deceased was identified as Muhammed Rayan (25), a doctor in the psychiatric department of the medical college.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




