
News Now
എറണാകുളം ജൂതപ്പള്ളിക്ക് മുന്നില് തീയിട്ട കേസില് യുവാവ് പിടിയില്, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില് മയക്കുമരുന്നിന്റെ വന് ശേഖരം

പരമ്പര പിടിക്കാന് ഇന്ത്യ ഇറങ്ങുന്നു, നാലാം ടി20 ഇന്ന്; ഹൈദരാബാദിലും റണ്മഴ പെയ്യുമോ?

'ഞാനിപ്പോൾ സ്വതന്ത്രൻ, പ്രായപരിധി വെച്ചവർ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്'

'ഇന്ത്യ' മുന്നണി പ്രക്ഷോഭങ്ങള് ഉത്സവകാല ഇടവേളയിലേക്ക്; പ്രതിഷേധം തുടരാന് സിജെപി

കോഴിക്കോട് : മദ്യലഹരിയിൽ അപകടകരമായ നിലയിൽ ബൈക്ക് ഓടിച്ചു വന്നയാളെ പൊലീസ് തടഞ്ഞു. ഇതേത്തുടർന്ന് ബ്ലേഡ് ഉപയോഗിച്ച് കഴുത്ത് മുറിച്ച് സ്വയം പരിക്കേൽപ്പിച്ച യുവാവിനെ നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചു.
താമരശ്ശേരി ചുങ്കം ജങ്ഷനു സമീപം ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. പുതുപ്പാടി നെരൂക്കുംചാല് പുത്തലത്ത് അബ്ദുസലാം (43) ആണ് കഴുത്തില് ബ്ലേഡുകൊണ്ട് മുറിവേല്പ്പിച്ചത്. കഴുത്തിലെ മുറിവ് സാരമുള്ളതല്ല.
അപകടകരമായ വിധത്തില് ഒരാള് ബൈക്കോടിച്ചു വരുന്നതായി ഹൈവേ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന താമരശ്ശേരി ട്രാഫിക് എസ് ഐ സലീമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് വിവരം ലഭിച്ചു. തുടർന്ന് ചുങ്കം ജങ്ഷനുസമീപത്തെ സിവില് സപ്ലൈസ് ഓഫീസിനുമുന്നിൽ വെച്ച് ബൈക്ക് തടഞ്ഞു.
യുവാവ് മദ്യലഹരിയിലായിരുന്നു. ഈ നിലയില് വാഹനമോടിക്കാന് പറ്റില്ലെന്നും ബന്ധുക്കൾ വന്നാലേ വാഹനം വിട്ടുതരൂവെന്നും പൊലീസ് പറഞ്ഞു. തുടർന്ന് തൊട്ടടുത്ത കടയിൽപ്പോയി ബ്ലേഡ് വാങ്ങി കഴുത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
മുറിവേൽപ്പിച്ചതിന്റെ കാരണം ചോദിച്ചപ്പോൾ കുടുംബപ്രശ്നം മൂലമുള്ള മാനസിക വിഷമം ആണെന്നായിരുന്നു മറുപടി. തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് ബലമായി യുവാവിനെ ആശുപത്രിയിലാക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


