
പുഴയിൽ മുങ്ങിയ മൂന്ന് പേരെ രക്ഷിച്ചു; യുവാവ് മരണത്തിലേക്ക് മുങ്ങിത്താണു
മനേഷിന്റെ മാതൃസഹോദരന്റെ ബലി തർപ്പണത്തിനായി 20അംഗ സംഘമാണ് പാഴൂരിൽ എത്തിയത്

കൊച്ചി: പുഴയിലെ മണൽക്കുഴിയിൽപ്പെട്ടവരെ രക്ഷിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. എരൂർ കല്ലുപറമ്പിൽ കെഎം മനേഷ് (42) ആണ് മരിച്ചത്. ബലി തർപ്പണ ചടങ്ങുകൾക്കിടെയാണ് അപകടം. പാഴൂർ മണൽപ്പുറത്തിനു സമീപമുള്ള കടവിൽ ഇന്നലെ രാവിലെ 10.30ഓടെയാണ് സംഭവം.
മനേഷിന്റെ മാതൃസഹോദരന്റെ ബലി തർപ്പണത്തിനായി 20അംഗ സംഘമാണ് പാഴൂരിൽ എത്തിയത്. മണൽപ്പുറത്തിനു സമീപം പുഴയോരത്തു മൺത്തിട്ടയിൽ നിന്ന അമൽ, സജിൻ, സൂര്യദേവ് എന്നിവർ കാൽവഴുതി വെള്ളത്തിൽ വീണു. നീന്തലറിയുമായിരുന്ന മനേഷ് മൂന്ന് പേരെയും രക്ഷിച്ച് കരയിൽ എത്തിച്ചു.
പിന്നാലെ മനേഷ് മണൽ വാരൽ നടന്ന കുഴിയിൽ മുങ്ങിപ്പോകുകയായിരുന്നു. പുഴയുടെ പല ഭാഗങ്ങളിലായി ഇത്തരം കുഴികളുണ്ട്. ഒപ്പമുണ്ടായിരുന്നവരും നീന്തൽ പരിശീലനം നടത്തിയിരുന്നവരും ചേർന്നു കരയിലെത്തിച്ചു. പിന്നീട് ജെഎംപി ആശുപത്രിയിൽ എത്തിച്ചെങ്കിലും രിച്ചു.
ആദ്യം വെള്ളത്തിൽ വീണ മൂന്ന് പേർക്കു ആരക്കുന്നം എപി വർക്കി മിഷൻ ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകി. മനേഷ് ഇലക്ട്രീഷ്യനാണ്. ഭാര്യ: വിദ്യാലക്‌ഷ്മി (മുത്തൂറ്റ് ഫിനാൻസ്, കൊച്ചി). മക്കൾ: ദക്ഷ, ദിയ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ഞങ്ങളുടെ ഹൃദയം നിറയെ സ്നേഹം'; രണ്ടാമത്തെ കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി കിയാരയും സിദ്ധാർഥും

മാസം ഏഴായിരം രൂപ നിക്ഷേപിക്കാമോ? പത്തുവര്‍ഷം കൊണ്ട് 12 ലക്ഷം രൂപ; പെന്‍ഷനാക്കി മാറ്റാനും അവസരം

'തെറ്റു ചെയ്തത് എത്ര ഉന്നതർ ആയാലും നടപടി ഉറപ്പ്, ഇനിയും ഓര്‍ക്കാത്തവർ ഉണ്ടെങ്കില്‍ വിനാശകാലെ വിപരീതബുദ്ധി'


