
യുവാവ് വാടക വീടിന് തീയിട്ടു, സിലിൻഡർ പൊട്ടിത്തെറിച്ച് വീട് പൂർണമായി തകർന്നു
വീട് പൂർണമായി തകർന്ന നിലയിലാണ്. വീട്ടിനുള്ളിലെ സാധനങ്ങളും കത്തിനശിച്ചു
ആലപ്പുഴ; താമസിക്കുന്ന വീടിന് യുവാവ് തീയിട്ടതിനെ തുടർന്ന് പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് വീട് പൂർണമായി തകർന്നു. ഞായറാഴ്ച പുലർച്ചേ മാവേലിക്കരയിലാണ് സംഭവമുണ്ടായത്. മറ്റംതെക്ക് ഈപ്പൻപ്പറമ്പിൽ തെക്കേതിൽ കെ. സാബു(46) ആണ് കണ്ടിയൂരിൽ താൻ താമസിക്കുന്ന വാടകവീടിന് തീയിട്ടത്.
തുടർന്ന് അടുക്കളയിലുണ്ടായിരുന്ന സിലിൻഡർ പൊട്ടിത്തെറിക്കുകയായിരുന്നു. വീട് പൂർണമായി തകർന്ന നിലയിലാണ്. വീട്ടിനുള്ളിലെ സാധനങ്ങളും കത്തിനശിച്ചു. സാബു വീട്ടിൽ സ്ഥിരമായി ബഹളമുണ്ടാക്കുന്നതിനെ തുടർന്നു ഭാര്യ മക്കളുമായി സ്വന്തം വീട്ടിലേക്കു പോയിരുന്നു.
സംഭവമറിഞ്ഞെത്തിയ അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേർന്നാണു തീയണച്ചത്. സാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വീടിന്റെ ഉടമസ്ഥനു പരാതിയില്ലെന്ന് അറിയിച്ചതായി പൊലീസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ



