കാറിന്റെ ചില്ലുകള്‍ തകര്‍ത്താണ് യുവാവിനെ പുറത്തെടുത്തത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:50 am IST

News Now

കോഴിക്കോട്: നിര്‍ത്തിയിട്ട കാറില്‍ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ രക്ഷിച്ചു. കുറ്റ്യാടി ചുരത്തിനടുത്ത് ചൂരനി റോഡിലാണ് കാറിൽ യുവാവിനെ തീകൊളുത്തിയ നിലയിൽ കണ്ടത്. തീ വ്യാപിക്കാത്തതിനാല്‍ നിസാരമായി പൊള്ളലേറ്റിട്ടുള്ളൂ.

കാറിന്റെ ചില്ല് തകര്‍ത്ത് പുറത്തെടുത്തു

കാറില്‍നിന്ന് പുക കണ്ടതോയാണ് നാട്ടുകാര്‍ ഓടിയെത്തിയത്. അകത്ത് നിന്ന് ലോക്ക് ചെയ്ത നിലയിലായിരുന്ന കാറിന്റെ ചില്ലുകള്‍ തകര്‍ത്താണ് യുവാവിനെ പുറത്തെടുത്തത്. പെട്രോൾ ഒഴിച്ചായിരുന്നു തീ കൊളുത്തിയത്. തീ പടരുന്നതിന് മുമ്പ് തന്നെ ആളുകൾ യുവാവിനെ രക്ഷിക്കുകയായിരുന്നു. 

ഇയാളുടെ പേരോ മറ്റു വിവരങ്ങളോ ലഭിച്ചിട്ടില്ലെന്നും യുവാവ് ചോദ്യങ്ങളോടൊന്നും പ്രതികരിക്കുന്നില്ലെന്നും പൊലീസ് പറഞ്ഞു. യുവാവ് വയനാട്ടിൽ  നിന്ന് എത്തിയതാകാം എന്നാണ് പൊലീസിന്റെ നി​ഗമനം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates