തുമ്പോളി സ്വദേശിയായ യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:06 am IST

News Now


ആലപ്പുഴ: തുമ്പോളിയിലെ കുറ്റിക്കാട്ടില്‍നിന്നു കണ്ടെത്തിയ നവജാതശിശു തന്റേതുതന്നെയന്ന് സമ്മതിച്ച് യുവതി. തുമ്പോളി സ്വദേശിയായ യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. യുവതിയുടെയും കുഞ്ഞിന്റെയും ഡിഎന്‍എ പരിശോധന നടത്തും. ആലപ്പുഴ ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ് കുഞ്ഞും യുവതിയും. 

വെള്ളിയാഴ്ച രാവിലെയാണു തുമ്പോളി വികസനം ജങ്ഷനുസമീപം, ജനിച്ചയുടനെ ഉപേക്ഷിച്ചനിലയില്‍ പെണ്‍കുഞ്ഞിനെ കണ്ടെത്തിയത്. ആക്രിസാധനങ്ങള്‍ പെറുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് കുട്ടിയെ ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് കടപ്പുറം വനിതാശിശു ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിനെ ഉപേക്ഷിച്ചെന്നു കരുതിയ യുവതിയെ കണ്ടെത്തിയിരുന്നു. എന്നാല്‍ ആദ്യം ഇവര്‍ തന്റെ കുഞ്ഞല്ല ഇതെന്ന നിലപാട് സ്വീകരിച്ചത്. കുട്ടിയ്ക്ക് മുലപ്പാല്‍ കൊടുക്കാനും യുവതി വിസ്സമ്മതിച്ചിരുന്നു. യുവതി പ്രസവിച്ചതായി ഡോക്ടര്‍മാര്‍ ഇന്നലെ സ്ഥിരീകരിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates