വേടൻ്റെ ഷോയ്ക്കിടെ 35 അടി ഉയരത്തിൽ വിളക്കു കാലിൽ വലിഞ്ഞു കയറി ആരാധകൻ്റെ അഭ്യാസം; ആശങ്കയുടെ മണിക്കൂറുകൾ ( വീഡിയോ )
വേടൻ്റെ നിരന്തര 'അഭ്യർത്ഥനയും പൊലിസിൻ്റെ സമയോചിതമായ ഇടപെടലും മൂലം യുവാവ് വളരെ ശ്രമകരമായി താഴെയിറങ്ങി

കൽപ്പറ്റ : സംസ്ഥാന തദ്ദേശ ദിനാഘോഷ, ഹാപ്പിനെസ് ഫെസ്റ്റിൻ്റെ സമാപന ദിവസമായ 19 ന് രാത്രി റാപ്പർ വേടൻ്റെ ഷോയ്ക്കിടെ ആരാധികൻ്റെ സാഹസിക പ്രകടനം ആശങ്കയ്ക്ക് വഴിവെച്ചു. ആരാധകനായ യുവാവ് ഗ്രൗണ്ടിലെ ഫ്ലഡ് ലൈറ്റിൻ്റെ മുകളിൽ വലിഞ്ഞു കയറുകയായിരുന്നു. യുവാവ് 35 അടി ഉയരത്തിലുള്ള ഫ്ളഡ് ലൈറ്റിൻ്റെ മുകളിലാണ് യുവാവ് കയറിയത്.
സംഭവത്തെ തുടർന്ന് ഷോ താൽക്കാലികമായി നിർത്തിവെച്ചു. ഇതു ശ്രദ്ധയിൽപ്പെട്ട വേടൻ്റെ നിരന്തര 'അഭ്യർത്ഥനയും പൊലിസിൻ്റെ സമയോചിതമായ ഇടപെടലും മൂലം യുവാവ് വളരെ ശ്രമകരമായി താഴെയിറങ്ങി. ഇതിനു ശേഷമാണ് ഷോ പുനരാരംഭിച്ചത്. നിറഞ്ഞ കൈയ്യടികളോടെയാണ് ധർമ്മശാലയിൽ വേടൻ്റെ റാപ്പർ ഷോ നടന്നത്.
ഇതിനിടെ റാപ്പർ വേടൻ ഈ മാസം 24 ന് തൃശൂരിൽ വിവാഹിതനാകുമെന്ന് പരിപാടിക്കിടെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ എം എൽ എ സദസിനെ അറിയിച്ചു. ഹർഷാരവത്തോടെയാണ് ആരാധകർ റാപ്പർ വേടൻ്റെ വിവാഹ വാർത്ത സ്വീകരിച്ചത്.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
A fan's adventurous behavior during rapper Vedan's show caused concern.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

ബിഗ് ബോസ് ഷോയ്ക്കിടെ സല്മാന് ഖാന് 'നെഞ്ചുവേദന', വേദിയില്‍ കുഴഞ്ഞു വീണു; പിന്നാലെ മാപ്പ് പറഞ്ഞ് താരം
മുംബൈ കോസ്റ്റൽ റോഡിൽനിന്ന് ബിഎംഡബ്ല്യു കാർ 75 അടി താഴ്ചയിലേക്ക് പതിച്ചു: മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം


