
കാസര്‍കോട് എംഡിഎംഎയുമായി പിടിയിലായ പ്രവര്‍ത്തകനെ പുറത്താക്കിയെന്ന് യൂത്ത് കോണ്‍ഗ്രസ്
പെരുമ്പാവൂര്‍ വലിയകുളം യൂണിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഹുസൈനെയാണ് പുറത്താക്കിയത്

കൊച്ചി : കാസര്‍കോട് എംഡിഎംഎയുമായി പിടിയിലായ പ്രവര്‍ത്തകനെ സംഘടനയില്‍ നിന്നും പുറത്താക്കിയതായി യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു. പെരുമ്പാവൂര്‍ വലിയകുളം യൂണിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഹുസൈനെയാണ് പുറത്താക്കിയത്. ഇയാള്‍ മുഖ്യമന്ത്രി വിഡി സതീശനൊപ്പം നില്ക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു.
ഈ ചിത്രങ്ങള്‍ ആയുധമാക്കി സിപിഎം രംഗത്തു വന്നു. കഴിഞ്ഞ ദിവസം കാസര്‍കോട് കാലിക്കടവില്‍ നിന്നാണ് 500 ഗ്രാം എംഡിഎംഎയുമായി പെരുമ്പാവൂര്‍ സ്വദേശികളായ അബ്ദുള്‍ സലാം, മുഹമ്മദ് ഹുസൈന്, പി എ അബ്ബാസ് എന്നിവരെ പിടികൂടുന്നത്. ഇതില്‍ മുഹമ്മദ് ഹുസൈന്, വിഡി സതീശന്റെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ആയിരുന്നുവെന്നാണ് ഇയാളുടെ എഫ്ബിയില്‍ രേഖപ്പെടുത്തിയിരുന്നത്.
മുഹമ്മദ് ഹുസൈന്റെ എഫ്ബി പേജ് ഹുസൈന് മുസാഫിര്‍ എന്ന പേരിലാണുള്ളത്. പ്രതിപക്ഷ നേതാവായിരിക്കെ വിഡി സതീശന്റെ സോഷ്യല്‍ മീഡിയ ടീമിലുള്ളയാളാണെന്നാണ് മുഹമ്മദ് ഹുസൈന് വ്യക്തമാക്കുന്നത്. എന്നാല്‍ മയക്കുമരുന്നുമായി അറസ്റ്റിലായ പ്രവര്‍ത്തകനെ അറിയില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും മന്ത്രിയുമായ ഒ ജെ ജനീഷും, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എംഎല്‍എയും പറഞ്ഞു.
WHAT TO READ NEXT

മുട്ടില്‍ മരം വില്‍പ്പന കേസ്: രണ്ടു പ്രതികള്‍ കീഴടങ്ങി
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Summary
Youth Congress says the activist caught with MDMA in Kasaragod has been expelled
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





