യുവാവിന്റെ ദുരൂഹമരണം; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

നവംബര്‍ 27നാണ് ആളൊഴിഞ്ഞ പറമ്പില്‍ സന്തോഷിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

അറസ്റ്റിലായ സിപിഎം ബ്രാഞ്ച് സെക്രട്ടറി
Last Updated :20 January 2024, 9:09 am IST
Edited by :migrator

കണ്ണൂര്‍: കേളകം അടക്കാത്തോട്ടിലെ സന്തോഷിന്റെ മരണവുമായി ബന്ധപ്പെട്ട്  സിപിഎം മുട്ടുമാറ്റി ബ്രാഞ്ച് സെക്രട്ടറി ജോബിന്‍ ചേനാട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയാണ് അറസ്റ്റ്. ജോബിനും കൂട്ടാളികളും ചേര്‍ന്ന് സന്തോഷിനെ മര്‍ദിച്ചിരുന്നതായി കുടുംബം പരാതി നല്‍കിയിരുന്നു. നവംബര്‍ 27നാണ് ആളൊഴിഞ്ഞ പറമ്പില്‍ സന്തോഷിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ജോബിനും സംഘവും ആക്രമിച്ചതിനു പിറ്റേന്ന് ആശുപത്രിയിലേക്ക് പോയ സന്തോഷ് ഏറെ വൈകിയിട്ടും വീട്ടിലെത്തിയില്ല. തുടര്‍ന്ന് ഭാര്യ ഫോണില്‍ വിളിച്ചപ്പോള്‍ ജോബുമായുള്ള പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ പോയതാണെന്ന് സന്തോഷ് പറഞ്ഞു. തൊട്ടടുത്ത ദിവസം സന്തോഷിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now