
ഓണ്‍ലൈനില്‍ പരസ്യം കണ്ട് വാങ്ങാനെത്തി; ബൈക്കുമായി കടന്നുകളഞ്ഞു; 24 കാരന് അറസ്റ്റില്‍
വില പറഞ്ഞ് ഉറപ്പിച്ച ശേഷം ബൈക്കിന്റെ കാര്യക്ഷമത പരിശോധിക്കാനെന്ന വ്യാജേന ബൈക്കുമായി കടന്നുകളയുകയായിരുന്നു.
പത്തനംതിട്ട: ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്കായി പരസ്യം നല്കിയ ബൈക്ക് വാങ്ങാനെത്തി ബൈക്കുമായി കടന്നുകളഞ്ഞ കേസില്‍ ഒരാള്‍ പിടിയില്‍. പത്തനംതിട്ട മലയാലപ്പുഴ കുമ്പഴ എസ്റ്റേറ്റില്‍ വിഷ്ണു വില്‍സണ്‍ (24) ആണ് അറസ്റ്റിലായത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. രണ്ടുമാസംമുമ്പാണ് കേസിനാസ്പദമായ സംഭവം.
ചേര്‍പ്പ് അമ്മാടം സ്വദേശിയാണ് പരാതിക്കാരന്. വില പറഞ്ഞ് ഉറപ്പിച്ച ശേഷം
ബൈക്കിന്റെ കാര്യക്ഷമത പരിശോധിക്കാനെന്ന വ്യാജേന ബൈക്കുമായി കടന്നുകളയുകയായിരുന്നു. നിരവധി കേസുകളില്‍ പ്രതിയായതിനാല്‍ സ്വന്തം നാട്ടിലും വീട്ടിലും വരാതെ വിവിധയിടങ്ങളില്‍ താമസിക്കുകയാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
പതിവുപോലെ ബൈക്ക് തട്ടിയെടുത്തശേഷം ഇയാള്‍ ഫോണ്‍ നമ്പര്‍ ഉപേക്ഷിക്കുകയും ആരുമായും ബന്ധമില്ലാതെ മൂവാറ്റുപുഴ ഭാഗത്ത് കഴിഞ്ഞുവരുകയുമായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ മൂവാറ്റുപുഴ പൊലീസിന്റെകൂടി സഹായത്തോടെയാണ് പിടികൂടിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Today's Rashi Phalam October 10| ദാമ്പത്യത്തിൽ പരസ്പര സ്നേഹം വർധിക്കും, ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്



