കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദവും ഭീഷണിയും ഉണ്ട്. സ്വാധീനിക്കാന്‍ പലരും ശ്രമിക്കുന്നു. തനിക്ക് നീതിയാണ് ആവശ്യമെന്നും കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ഉണ്ടെന്നും യുവാവ്

sexual abuse allegations against director Ranjith
രഞ്ജിത്തിനെതിരെ മൊഴി നല്‍കാന്‍ എത്തിയ യുവാവ്Source by : ടെലിവിഷന്‍ ചിത്രം
Last Updated :30 August 2024, 3:39 pm IST

News Now

കോഴിക്കോട്: സംവിധായകന്‍ രഞ്ജിത്തിനെതിരെ ലൈംഗിക പീഡന പരാതിയില്‍ നിയമപരമായി മുന്നോട്ടുപോകുമെന്ന് പരാതിക്കാരന്‍. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞാണ് രഞ്ജിത്ത് തന്നെ പീഡിപ്പിച്ചത്. സിനിമയില്‍ അവസരം തേടി വരുന്ന യുവാക്കളെ ഇനി ഒരിക്കലും ദുരുപയോഗം ചെയ്യപ്പെടാന്‍ പാടില്ലെന്ന് കരുതിയാണ് ഇപ്പോള്‍ തുറന്നുപറയാന്‍ തയ്യാറായത്. ആ സമയത്ത് തുറന്നുപറയാനുള്ള ധൈര്യം തനിക്ക് ഇല്ലായിരുന്നെന്നും പരാതിക്കാരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സിനിമയില്‍ ഒരവസരം നല്‍കാമെന്ന് പറഞ്ഞാണ് പീഡിപ്പിച്ചത്. എന്നെ ഇങ്ങനെയൊക്കെ ചെയ്തിട്ടും രഞ്ജിത്ത് ഒരു സോറി പോലും പറഞ്ഞില്ല. എല്ലാ രീതിയില്‍ അവഗണിച്ചതുകൊണ്ടുകൂടിയാണ്. അതുമാത്രമല്ല, സിനിമയില്‍ ഒരവസരം തേടി യുവാക്കള്‍ വരുമ്പോള്‍ അത് ദുരുപയോഗം ചെയ്യുമ്പോള്‍ പ്രതികരിക്കേണ്ടതാണെന്ന് തോന്നിയതുകൊണ്ട് കൂടിയാണ്. അന്ന് എനിക്ക് അതിന് കഴിഞ്ഞില്ല. ഇപ്പോള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ നിരവധി പേര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയതുകൊണ്ടാണ് തുറന്നു പറഞ്ഞത്. രഞ്ജിത്തിനെതിരെ നിയമപരമായി മുന്നോട്ടുപോകും. ഈ സംഭവത്തിന് പിന്നാലെ എനിക്ക് ഒരുപാട് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്. എനിക്ക് ഉറങ്ങാന്‍ പോലും കഴിയുന്നില്ല. ഇന്റര്‍വ്യൂ ആവശ്യപ്പെട്ട് എനിക്ക് കോളുകള്‍ വരുന്നു. തത്കാലം സാമൂഹിക മാധ്യമങ്ങളില്‍ നിന്നുള്‍പ്പടെ വിട്ടുനില്‍ക്കും. എന്തിനാണ് ഇങ്ങനെ പറയുന്നതെന്ന ചോദിച്ച് പലഭാഗത്തുനിന്നും കോളുകള്‍ വരുന്നുണ്ട്. പലഭാഗത്തുനിന്നും പിന്തുണ കിട്ടുന്നുണ്ട്. കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദവും ഭീഷണിയും ഉണ്ട്. സ്വാധീനിക്കാന്‍ പലരും ശ്രമിക്കുന്നു. തനിക്ക് നീതിയാണ് ആവശ്യമെന്നും കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ഉണ്ടെന്നും യുവാവ് പറഞ്ഞു.

അതേസമയം, സിനിമയില്‍ അവസരം വാഗ്ദാനം നല്‍കി രഞ്ജിത്ത് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന പരാതിയില്‍ യുവാവിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ഐശ്വര്യ ഡോങ്‌റെ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘം കോഴിക്കോട് കാരപ്പറമ്പില്‍ എത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഹോട്ടല്‍ മുറിയില്‍വെച്ച് രഞ്ജിത്ത് പീഡിപ്പിച്ചെന്നാണ് യുവാവിന്റെ പരാതി. 2012-ല്‍ ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്മാരെ കാണാന്‍ പോയപ്പോഴാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത്. അന്ന് പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു. ബംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വരാനാവശ്യപ്പെടുകയും അവിടെവെച്ച് സിനിമയില്‍ അവസരം വാഗ്ദാനംചെയ്ത് ക്രൂരമായി പീഡിപ്പിച്ചെന്നുമാണ് രഞ്ജിത്തിനെതിരെയുള്ള പരാതിയില്‍ യുവാവ് വെളിപ്പെടുത്തിയത്.

അന്നുതന്നെ ഇക്കാര്യം ഒരു പ്രമുഖ നടിയെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ പ്രതികരിച്ചില്ലെന്നും കോഴിക്കോട് കസബ സ്റ്റേഷനില്‍ യുവാവ് നല്‍കിയ പരാതിയില്‍ പറയുന്നു. ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് രഞ്ജിത്തിനെതിരെ നേരത്തെ ബംഗാളി നടി പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രഞ്ജിത്ത് രാജിവച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates