
എക്സൈസിനെ കണ്ടു, മെത്താംഫെറ്റമിൻ വിഴുങ്ങി; യുവാവ് ആശുപത്രിയിൽ
മാരക ലഹരി മരുന്ന് വിഴുങ്ങിയ 26കാരൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ

കോഴിക്കോട്: താമരശ്ശേരിയിൽ മാരക ലഹരി മരുന്നായ മെത്താംഫെറ്റമിൻ വിഴുങ്ങിയ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്സൈസ് സംഘം പരിശോധനയ്ക്കെത്തിയപ്പോഴാണ് യുവാവ് മെത്താംഫെറ്റമിൻ വിഴുങ്ങിയത്.
തലയാട് കലാട് വാളക്കണ്ടിയിൽ റഫ്സിൻ (26) ആണ് എക്സൈസ് സംഘത്തിന്റെ പരിശോധനയ്ക്കിടെ ലഹരി മരുന്ന് വിഴുങ്ങിയത്. യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
ഇയാളുടെ പക്കൽ നിന്നു 0.544 ഗ്രാം മെത്താംഫെറ്റമിൻ പിടികൂടി. 0.20 ഗ്രാമാണ് യുവാവ് വിഴുങ്ങിയത് എന്നാണ് പ്രാഥമിക നിഗമനം. രഹസ്യ വിവരത്തെ തുടർന്നു എക്സൈസ് സംഘം വീട്ടിൽ എത്തിയപ്പോഴാണ് ഇയാൾ മെത്താഫെറ്റമിൻ വിഴുങ്ങിയത്.
താമരശ്ശേരി താലൂക്ക് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
News Now
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

'മാറ്റം വരുത്തിയ ഫോം 6-ന് ഞങ്ങൾ അനുമതി നൽകിയിട്ടില്ല'; സുപ്രീം കോടതിയുടെ നിർണ്ണായക പരാമർശം: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

Summary
The young man swallowed methamphetamine when the excise team arrived to inspect him.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



