
അത്താണി കൊലപാതകം; അഞ്ച് പേര് അറസ്റ്റില്‍; മുഖ്യപ്രതി ഒളിവില്‍
ഇന്നലെ രാത്രിയാണ് തുരുത്തിശ്ശേരി സ്വദേശി ബിനോയിയെ ഗുണ്ട സംഘം വെട്ടികൊലപ്പെടുത്തിയത്.

കൊച്ചി: നെടുമ്പാശ്ശേരി അത്താണിയില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് കൊലപ്പെട്ട സംഭവത്തില്‍ പ്രതിയെന്ന് കരുതുന്ന ബിനുവിന്റെ സംഘത്തിലുള്ളവരെ പോലീസ് ചോദ്യം ചെയ്യുന്നു. കൊലനടത്തിയ സംഘത്തിലെ അഞ്ച് പേരെ പോലീസ് തിരിച്ചറിഞ്ഞു. ഇന്നലെ രാത്രിയാണ് തുരുത്തിശ്ശേരി സ്വദേശി ബിനോയിയെ ഗുണ്ട സംഘം വെട്ടികൊലപ്പെടുത്തിയത്. അത്താണിയിലെ ബാറില്‍ നിന്ന് പുറത്തിറങ്ങി നില്‍ക്കുമ്പോഴാണ് കാറിലെത്തിയ ഗുണ്ടാസംഘം ബിനോയിയെ വെട്ടികൊലപ്പെടുത്തിയത്. സംഭവത്തിന്റെ സിസിടി ദൃശ്യങ്ങളും പുറത്ത് വന്നു.
അത്താണി ബോയ്സ് എന്നറിയപ്പെടുന്ന ഗുണ്ടാ സംഘത്തിലെ അംഗമാണ് കൊല്ലപ്പെട്ട ബിനോയ് എന്ന് പോലീസ് പറഞ്ഞു. ഇയാളുടെ പേരില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ ഉണ്ട്. ബിനോയിയുടെ മുഖത്ത് പ്രതികള്‍ തുരുതുരാ വെട്ടുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. പ്രതികളെന്ന് പോലീസ് കരുതുന്നവര്‍ കാപ്പ നിയമ പ്രകാരം ജില്ലയില്‍ പ്രവേശിക്കാന്‍ വിലക്ക് ഉള്ളവരാണ്. കൊല്ലപ്പെട്ട ബിനോയിയുടെ മൃതദേഹം ആലുവ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ



