അന്തിക്കാട് ബിജെപി പ്രവര്‍ത്തകന്‍ നിധിലിന്റെ കൊലപാതകത്തില്‍ ഒരാള്‍ പപൊലീസ് കസ്റ്റഡിയില്‍.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:31 am IST

News Now

തൃശൂര്‍: അന്തിക്കാട് ബിജെപി പ്രവര്‍ത്തകന്‍ നിധിലിന്റെ കൊലപാതകത്തില്‍ ഒരാള്‍ പപൊലീസ് കസ്റ്റഡിയില്‍. മുറ്റിച്ചൂര്‍ സ്വദേശി സനലാണ് പിടിയിലായത്.  സംഘത്തിലെ മറ്റ് നാല് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കൊലയ്ക്ക് ശേഷം പ്രതികള്‍ തട്ടിയെടുത്ത കാറും ബൈക്കും കണ്ടെത്താനുള്ള ശ്രമവും തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

അന്തിക്കാട് ആദര്‍ശ് വധക്കേസ് പ്രതിയായ തൃശ്ശൂര്‍ മുറ്റിച്ചൂര്‍ സ്വദേശി നിധില്‍ (28) ആണ് ഇന്നന് രാവിലെ കൊല്ലപ്പെട്ടത്. കാറില്‍ യാത്ര ചെയ്യുന്നതിനിടെ മറ്റൊരു കാറില്‍ എത്തിയ അക്രമികള്‍ വണ്ടിയിലിടിച്ച് നിര്‍ത്തിച്ച് നിധിലിനെ വലിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു. സ്ഥലത്തെ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയുടെ ഫലമായാണ് രണ്ട് കൊലപാതകങ്ങളുമെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ തമ്മില്‍ മുമ്പും സംഘര്‍ഷങ്ങളുണ്ടായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അന്തിക്കാട് കൊലപാതകം; ഒരാള്‍ കസ്റ്റഡിയില്‍