അഴീക്കല്‍ സദാചാര ഗുണ്ടായിസം: പെണ്‍കുട്ടിക്ക് വധഭീഷണി

വാലന്റൈന്‍സ് ദിനത്തില്‍ സദാചാര ഗുണ്ടകളുടെ ആക്രമണത്തിനിരയായ പെണ്‍കുട്ടിക്ക് വധഭീഷണി.

Last Updated :19 January 2024, 11:54 pm IST
Edited by :migrator

കൊല്ലം: കൊല്ലം അഴീക്കല്‍ ബീച്ചില്‍ വാലന്റൈന്‍സ് ദിനത്തില്‍ സദാചാര ഗുണ്ടകളുടെ ആക്രമണത്തിനിരയായ പെണ്‍കുട്ടിക്ക് വധഭീഷണി. പെണ്‍കുട്ടിയുടെ പിതാവിനോടാണ് അഞ്ചംഗ സംഘം വധഭീഷണി മുഴക്കിയത്. കേസുമായി മുന്നോട്ടുപോയാല്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. ഭീഷണിപ്പെടുത്തിയവര്‍ പ്രതികളുടെ സുഹൃത്തുക്കളാകാം. ഇതേത്തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടാനൊരുങ്ങി നില്‍ക്കുകയാണ് പെണ്‍കുട്ടിയും കുടുംബവും.

ഫെബ്രുവരി 14ന് വാലന്റൈന്‍സ് ദിനത്തിലാണ് പെണ്‍കുട്ടിയും സുഹൃത്തും അഴീക്കല്‍ ബീച്ചില്‍ വെച്ച് സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരകളായത്. ഇരുവരെയും അപമാനിക്കുകയും ശാരിരീകമായി ഉപദ്രവിക്കുകയും ചെയ്ത പ്രതികള്‍ ഇവരെ ചേര്‍ത്ത് നിര്‍ത്തി വീഡിയോ എടുത്ത് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ കൂടെയുണ്ടായിരുന്ന യുവാവ് വീടിനടുത്തുള്ള മരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു. 

വീഡിയോ എടുത്ത് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ കായംകുളം എരുവ മണലൂര്‍ തറയില്‍ ധനേഷ് (25), അഴീക്കല്‍ പുതുമണ്ണേല്‍ വീട്ടില്‍ അഭിലാഷ്(33), അഴീക്കല്‍ സ്വദേശി ബിജു (42) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

അഴീക്കല്‍ സദാചാര ഗുണ്ടായിസം: പെണ്‍കുട്ടിക്ക് വധഭീഷണി