ദിവസവും നൂറുകണക്കിന് ഫോൺ വിളികളാണ് കളക്ടറേറ്റുകളിലേക്കും ഇൻഫർമേഷൻ ഓഫിസുകളിലേക്കുമെത്തുന്നത്

Last Updated :20 January 2024, 8:03 am IST

News Now

കോഴിക്കോട്: സംസ്ഥാനത്ത് മഴ കനത്തതോടെ ഫോൺ വിളികളും അപേക്ഷകളും കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് ജില്ലാ കളക്ടർമാർ. ദിവസവും നൂറുകണക്കിന് ഫോൺ വിളികളാണ് കളക്ടറേറ്റുകളിലേക്കും ഇൻഫർമേഷൻ ഓഫിസുകളിലേക്കുമെത്തുന്നത്. എല്ലാവർക്കും അറിയേണ്ടത് ഒരു കാര്യം മാത്രം. നാളെ അവധിയുണ്ടോ സർ ?

Story image

ജില്ല കളക്ടർമാരുടെ ഫെയ്സ്ബുക്ക് പേജിൽ മെസ്സേജുകളായും പോസ്റ്റുകൾക്ക് താഴെ കമന്‍റുകളായും ഈ ചോദ്യം നിറയുകയാണ് - നാളെ അവധിയുണ്ടോ ? ഇതിനൊപ്പം അവധി പ്രഖ്യാപിച്ചതായ വ്യാജ പ്രചാരണവും സജീവമായിട്ടുണ്ട്. ഇതോടെ പല ജില്ലകളിലെയും കളക്ടർമാർക്ക് 'നാളെ അവധി ഇല്ല' എന്ന് കാണിച്ച് പോസ്റ്റിടേണ്ടി വന്നു. 

Story image

അവധി സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകൾ മാത്രമേ വിശ്വസിക്കാവൂ എന്നും കളക്ടർമാർ  മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവധിയുണ്ടോ സർ ?' ; പൊറുതിമുട്ടി കളക്ടർമാർ ; പോസ്റ്റ്