'ആ ഒരു മണിക്കൂര്‍, അതിന് കണക്ക് പറഞ്ഞേ നീയൊക്കെ ഈ ഭൂമി വിടൂ'

'ആ ഒരു മണിക്കൂര്‍, അതിന് കണക്ക് പറഞ്ഞേ നീയൊക്കെ ഈ ഭൂമി വിടൂ'

Last Updated :20 January 2024, 8:08 am IST

കൊച്ചി: ബത്തേരിയില്‍ ക്ലാസ് മുറിയില്‍ വച്ച് പാമ്പുകടിയേറ്റു മരിച്ച ഷഹലയ്ക്കു കിട്ടാത്ത എന്തു കരുണയാണ് വിദ്യാഭ്യാസത്തിലൂടെ നമ്മള്‍ ആര്‍ജിക്കുന്നതെന്ന് നടനും സംവിധായകനുമായ നാദിര്‍ഷാ. പാമ്പുകടിയേറ്റ ആ കുഞ്ഞിനെ ബാപ്പ വരുന്നതുവരെ കാത്തിരുത്തിയ ഒരു മണിക്കൂറിനു കണക്കു പറഞ്ഞേ അതിന് ഉത്തരവാദികള്‍ ഈ ഭൂമി വിട്ടുപോവൂവെന്ന് നാദിര്‍ഷ  ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നാദിര്‍ഷയുടെ കുറിപ്പ്: 

അവള്‍ക്ക് കിട്ടാത്ത എന്ത് കരുണയാണ് നമ്മള്‍ വിദ്യാഭ്യാസത്തിലൂടെ ആര്‍ജ്ജിക്കുന്നത്. സ്വന്തം മക്കളുടെ കാലില്‍ ഒരു മുള്ളു കൊണ്ടാല്‍ ഇവര്‍ സഹിക്കുമോ??

ഒരുപാട് സങ്കടം....

സോഷ്യല്‍ മീഡിയയില്‍ പുതിയ വാര്‍ത്തകളും കേസുകളും വരും... വരുന്നവയൊക്കെ പെട്ടെന്ന് അപ്രത്യക്ഷ്യമാകുന്നത് പോലെ ഈ വാര്‍ത്തയും കുറച്ചു കഴിയുമ്പോള്‍ അപ്രക്ത്യഷ്യമാകും...മറക്കും. പക്ഷെ ആ കുഞ്ഞിനെ ബാപ്പ വരുന്നതുവരെ കാത്തിരുത്തിയ ആ മണിക്കൂര്‍ ഉണ്ടല്ലോ..? അതിന് കണക്ക് പറഞ്ഞേ നീയൊക്കെ ഈ ഭൂമി വിടൂ... ദേഷ്യം.......
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

'ആ ഒരു മണിക്കൂര്‍, അതിന് കണക്ക് പറഞ്ഞേ നീയൊക്കെ ഈ ഭൂമി വിടൂ'