
ആ ജീവത്യാഗത്തിനു താരതമ്യങ്ങളില്ലെന്ന് പിണറായി വിജയന്
ആതുര സേവനത്തിനിടയില്‍ ജീവന് നല്‍കേണ്ടി വന്ന ലിനി നമ്മുടെയെല്ലാം നൊമ്പരമാണ് - ആ ജീവത്യാഗത്തിനു താരതമ്യങ്ങളില്ല.

തിരുവനന്തപുരം: നിപാ വൈറസ് ബാധിച്ച് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രി നഴ്സ് ലിനിയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ആതുര സേവനത്തിനിടയില്‍ ജീവന് നല്‍കേണ്ടി വന്ന ലിനി നമ്മുടെയെല്ലാം നൊമ്പരമാണ്. നിപാ വൈറസ് ബാധിച്ച രോഗികളെ ശുശ്രൂഷിക്കുന്നതിനിടയല്‍ ജീവന് വെടിയേണ്ടി വന്ന പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നേഴ്സ് ലിനിക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു.
ആ ജീവത്യാഗത്തിനു താരതമ്യങ്ങളില്ല. തന്റെ ചുമതല ആത്മാര്‍ത്ഥമായി നിര്‍വഹിക്കുന്നതിനിടയിലാണ് ലിനിക്ക് ഈ ദുര്യോഗമുണ്ടായത് എന്നത് ഏറെ ദുഖകരമാണ്. ലിനിയുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ കേരളമൊന്നാകെ പങ്കുചേരുന്നുവെന്ന് പിണറായി ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി
തന്റെ ജീവനു പോലും വില കല്പിക്കാതെ പനിപിടിച്ചു ചികിത്സ തേടിയെത്തിയവരെ പരിചരിക്കുന്നതിനിടെയാണ് ലിനിക്കും പനി ബാധിച്ചത്.
പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായി ജോലി ചെയ്യുന്നതിനിടെ പനി ബാധിക്കപെട്ട ലിനിയെ കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ രോഗം മൂര്‍ച്ഛിക്കുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: ജന്തര്‍ മന്തര്‍ ഇനി പ്രതിഷേധ സ്ഥലമല്ല, ഡീനോട്ടിഫൈ ചെയ്ത് ഡല്‍ഹി പൊലീസ്

68 സിക്സ്, 2000 റൺസ്! അഭിഷേക് ശർമയ്ക്ക് 'ഇരട്ട' റെക്കോർഡ്

ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ
ഒടിഞ്ഞ ലാത്തിയുമായി വി ജോയ് സഭയിൽ, കേരളത്തിലുള്ളത് കഴിഞ്ഞ 10 വർഷം ഭരിച്ച പൊലീസ് തന്നെയെന്ന് ചെന്നിത്തല; അടിയന്തരപ്രമേയത്തിന് അനുമതിയില്ല


