ആഢംബരവിവാഹം; ഗീതാ ഗോപി എംഎല്‍എക്ക് പാര്‍ട്ടിയുടെ താക്കീത്
ജില്ലാ കൗണ്‍സിലിനോട് സംസ്ഥാന എക്‌സിക്യൂട്ടിവ് വിശദീകരണം തേടാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി.

തൃശൂര്‍: മകളുടെ വിവാഹം ആഡംബരപൂര്‍വം നടത്തിയെന്നാരോപിച്ച് ഗീതാ ഗോപി എംഎല്‍എയെ സിപിഐ തൃശൂര്‍ ജില്ലാ എക്‌സിക്യൂട്ടീവ് താക്കീത് ചെയ്തു. ജില്ലാ കൗണ്‍സിലിനോട് സംസ്ഥാന എക്‌സിക്യൂട്ടിവ് വിശദീകരണം തേടാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി.
വിവാഹ ദിനത്തില്‍ ധാരാളം സ്വര്‍ണ്ണാഭരണങ്ങള്‍ അണിഞ്ഞു നില്‍ക്കുന്ന എംഎല്‍എയുടെ മകളുടെ ഫോട്ടോ സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചിരുന്നു. അതിനു പിന്നാലെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. അതേസമയം തന്റെ മകളുടേത് ആഢംബര വിവാഹമല്ലെന്നും വെറും 75 പവന്‍ സ്വര്‍ണ്ണമേ പെണ്‍കുട്ടി ധരിച്ചിരുന്നുള്ളൂവെന്നാണ് എംഎല്‍എ സംഭവത്തോട് പ്രതികരിച്ചത്.
എന്നാല്‍ പാര്‍ട്ടിയുടെ പൊതുനിലപാടിന് വിരുദ്ധമായ ഇത്തരം പ്രവര്‍ത്തികള്‍ അംഗീകരിക്കാന്‍ സാധിക്കില്ല എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. വിവാഹത്തിനെതിരെ സിപിഐയിലെ ഒരു വിഭാഗം സംസ്ഥാന നേതൃത്വത്തിന് പരാതിയും നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രാവിലെ അക്കൗണ്ടില്‍ 3,500 കോടി; വൈകീട്ട് സാധാരണക്കാരന്; 'ഞെട്ടലില്‍' കൊച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ
എല്‍ഡിസി യോഗ്യത ഇനി പ്ലസ്ടു? ശമ്പള സ്കെയിലും ഉയരും; മാറ്റത്തിനൊരുങ്ങി പിഎസ്സി

ടാന്‍സാനിയ സന്ദര്‍ശനത്തിനിടെ കാല് വഴുതി വീണു; എന്‍കെ പ്രേമചന്ദ്രന് പരിക്ക്; ശസ്ത്രക്രിയക്കായി ഡല്‍ഹിയില്‍ എത്തിക്കും

സഞ്ജു ഫോമിലേക്ക് ഉയരുമോ? ഇന്ത്യ - വിന്‍ഡീസ് രണ്ടാം ടി20 ഇന്ന് റാഞ്ചിയില്‍



