
കോഴിക്കോട് ഏഴ് വിദ്യാര്‍ഥികള്‍ക്ക് എച്ച്1എന്‍1 സ്ഥിരീകരിച്ചു; ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്
മണിപ്പാലില്‍ നടത്തിയ പരിശോധനയില്‍ ഏഴ് സാമ്പിളുകളില്‍ എച്ച്1എന്‍1 സ്ഥിരീകരിച്ചു
കോഴിക്കോട്:കാരശ്ശേരി ആനയാംകുന്ന് വിഎംഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴ് വിദ്യാര്‍ഥികള്‍ക്ക് എച്ച്1എന്‍1 പനി സ്ഥിരീകരിച്ചു. നാലുദിവസത്തിനിടെ സ്‌കൂളിലെ 10 ഓളം വിദ്യാര്‍ഥികള്‍ക്കും 13 അധ്യാപകര്‍ക്കും പനി പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ സ്‌കൂളിലെത്തി പരിശോധന നടത്തി സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി അയക്കുകയായിരുന്നു. മണിപ്പാലില്‍ നടത്തിയ പരിശോധനയില്‍ ഏഴ് സാമ്പിളുകളില്‍ എച്ച്1എന്‍1 സ്ഥിരീകരിച്ചു.
എല്ലാ പനിബാധിതര്‍ക്കും ഒരേ ലക്ഷണങ്ങളായിരുന്നു. ചുമ, തൊണ്ടവേദന, കടുത്ത പനി എന്നിവയാണ് ലക്ഷണങ്ങള്‍. പനിബാധിച്ചവര്‍ക്ക് അസുഖം തീര്‍ത്തുമാറുന്നില്ലെന്നു മാത്രമല്ല, വേഗത്തില്‍ കൂടുതല്‍പേരിലേക്ക് പടരുകയുമാണുണ്ടായത്.
െ്രെപമറിവിഭാഗത്തിലും ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലുമുള്ള കുട്ടികളില്‍ പനിബാധയില്ലെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഹൈസ്‌കൂള്‍വിഭാഗത്തിലുള്ള കുട്ടികള്‍ക്കാണ് പനി ബാധിച്ചത്. ഇതില്‍ത്തന്നെ പത്താംക്ലാസിലെ കുട്ടികളാണ് പനിബാധിതരില്‍ ഭൂരിപക്ഷവും.
ഒരേസ്ഥലത്തുനിന്നുവരുന്ന കുട്ടികളല്ല പനിബാധിതരെന്നതും ശ്രദ്ധേയമാണ്. പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍നിന്ന് വരുന്ന കുട്ടികളിലാണ് രോഗംപിടിപെട്ടതായി കാണുന്നതെന്ന് പ്രധാനാധ്യാപകന്‍ തോമസ് മാത്യു പറഞ്ഞു.ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. നിലവില്‍ സ്‌കൂള്‍ അടച്ചിട്ടിരിക്കുകയാണ്. വിദ്യാര്‍ഥികളിലും അധ്യാപകരിലും പനി പടരുന്ന സാഹചര്യത്തില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ സ്‌കൂളിന് അവധി നല്‍കിയിരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




