ശബരിമല: ആന്ധ്ര സ്വദേശിനികളെ തടഞ്ഞതിന് മൂന്ന് പേർ അറസ്റ്റിൽ
ആന്ധ്ര സ്വദേശിനികളായ കൃപാവതി, വിനോദിനി എന്നിവരാണ് ശബരിമല ദർശനത്തിനായി എത്തിയത്.

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ആന്ധ്ര സ്വദേശിനികളെ തടഞ്ഞ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. സ്ത്രീകൾക്കെതിരെ പ്രതിഷേധിച്ച സംഭവത്തിലാണ് ഇവർ പിടിയിലായത്. സുഭാഷ്, മഹേഷ്, സന്തോഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ആന്ധ്ര സ്വദേശിനികളായ കൃപാവതി, വിനോദിനി എന്നിവരാണ് ശബരിമല ദർശനത്തിനായി ഇന്ന് എത്തിയത്. മരക്കൂട്ടം വരെ എത്തിയ ഇവരെ പ്രതിഷേധത്തെ തുടർന്ന് പൊലീസ് തിരിച്ചിറക്കുകയായിരുന്നു.
ഉച്ചയോടെയാണ് ഇവര്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ എത്തിയത്. ആദ്യം എത്തിയ നവോദയ എന്ന യുവതി ഡോളിയിലാണ് മരക്കൂട്ടം വരെ എത്തിയത്. ഇവര്‍ക്ക് 38 വയസ്സുണ്ടെന്നാണ് കരുതുന്നത്. രണ്ടാമത്തെ സ്ത്രീയുടെ പ്രായം എത്രയാണെന്ന് വ്യക്തമല്ല
പമ്പാ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. യുവതികള്‍ പോലീസ് കാണാതെ എങ്ങനെ മരക്കൂട്ടം വരെയെത്തി എന്നത് വ്യക്തമല്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മീറ്റര്‍ റീഡര്‍മാരുടെ സമരം; ഈ മാസത്തെ വൈദ്യുതി ബില്‍ ശരാശരി ഉപയോഗം കണക്കാക്കി
ഭാഗ്യശാലി അജ്ഞാതന്‍!; ഓണം ബംപര്‍ ജേതാവ് 30 കോടി കൈപ്പറ്റി

'കോച്ച് വാക്കുപാലിച്ചില്ല; ഏത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാര്‍'; ക്യാംപ് വിട്ടതില്‍ മാപ്പുചോദിച്ച് റൊണാള്‍ഡോ

സുഗതന്റെ വ്യാജ ഒപ്പിട്ടെന്ന പരാതി; പൊലീസ് ഉടന്‍ കേസെടുക്കും



