ഇ ശ്രീധരനും ചെന്നിത്തലയും മെട്രൊ ഉദ്ഘാടന വേദിയില്‍

വേദിയില്‍ ഇ ശ്രീധരനെയും രമേശ ചെന്നിത്തലയെയും ഉള്‍പ്പെടുത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് ആദ്യം അറിയിച്ചത്

Last Updated :22 January 2024, 7:49 pm IST
Edited by :migrator

തിരുവനന്തപുരം: കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ മെട്രോമാന്‍ ഇ ശ്രീധരനെയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെയും ഉള്‍പ്പെടുത്തി. പ്രധാനമന്ത്രിയുടെ ഓഫിസ് ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചു. ഇ ശ്രീധരനെയും പ്രതിപക്ഷ നേതാവിനെയും വേദിയില്‍നിന്ന് ഒഴിവാക്കിയതില്‍ നേരത്തെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്ന് ശ്രീധരനെയും രമേശ് ചെന്നിത്തലയെയും സ്ഥലം എംഎല്‍എ പിടി തോമസിനെയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ ഓഫിസിന് കത്തു നല്‍കി. ഇതിനെത്തുടര്‍ന്നാണ് ഇരുവരെയും ഉള്‍പ്പെടുത്താന്‍ തീരുമാനമായത്. 

പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്ന് അറിയിപ്പു കിട്ടിയതായി വ്യക്തമാക്കുന്ന മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
 

വേദിയില്‍ ഇ ശ്രീധരനെയും രമേശ ചെന്നിത്തലയെയും ഉള്‍പ്പെടുത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് ആദ്യം അറിയിച്ചത്. പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്നു അറിയിപ്പു കിട്ടിയെന്നും കുമ്മനം വ്യക്തമാക്കിയിരുന്നു. ബിജെപി കേരള ഘടകം ആവശ്യപ്പെട്ടതിന്റെഅടിസ്ഥാനത്തിലാണ് നടപടിയെന്നും കുമ്മനം പറഞ്ഞു.

ഇശ്രീധരനെ ഉദ്ഘാടന ചടങ്ങില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി ബിജെപി കേരളഘടകം പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുമായി ഇക്കാര്യം ഫോണില്‍ സംസാരിക്കുകയും ചെയ്തു. ഉച്ചയോടെയാണ് ശ്രീധരനെ ഉള്‍പ്പെടുത്തിയ വിവരം പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ചതെന്നും കുമ്മനം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

Latest Kerala News in Malayalam, Breaking Kerala News – SM