ഇത് ചരിത്രം, വനിതകളുടെ വന്‍മതില്‍ 

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണമെന്ന് ആഹ്വാനം ചെയ്ത് സംസ്ഥാനത്ത് ഒട്ടാകെ വനിതാമതിലിനായി ലക്ഷകണക്കിന് സ്ത്രീകള്‍ അണിനിരന്നു

Last Updated :20 January 2024, 7:53 am IST

കൊച്ചി: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണമെന്ന് ആഹ്വാനം ചെയ്ത് സംസ്ഥാനത്ത് ഒട്ടാകെ വനിതാമതിലിനായി ലക്ഷകണക്കിന് സ്ത്രീകള്‍ അണിനിരന്നു. 620 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മതിലില്‍ 50 ലക്ഷം വനിതകളാണ് പങ്കെടുത്തത്. കാസര്‍ഗോഡ് നിന്ന് ആരംഭിക്കുന്ന മതിലില്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ആദ്യ കണ്ണിയായി. വെളളയമ്പലം അയ്യങ്കാളി പ്രതിയമയ്്ക്കടുത്തുവരെ നീളുന്ന മതിലില്‍ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാകാരാട്ട് അവസാനകണ്ണിയായി. മിക്കയിടങ്ങളിലും ഇരട്ടമതിലിന്റെ പ്രതീതിയാണ് സൃഷ്ടിച്ചത്. 

Story image
Story image

ദേശീയപാതയുടെ പടിഞ്ഞാറുഭാഗത്താണ് സ്ത്രീകള്‍ നിരന്നത്. സാമൂഹികസംഘടനകളും രാഷ്ട്രീയപ്പാര്‍ട്ടികളും നിശ്ചിതസ്ഥലത്ത് മൂന്നിനുതന്നെ വനിതകളെ എത്തിച്ചു. വനിതാമതിലിന് അഭിമുഖമായി പുരുഷന്‍മാരും അണിനിരന്നു. മൂന്നേ നാല്‍പ്പത്തി അഞ്ചിന് മതിലിന്റെ ആദ്യ റിഹേഴ്‌സല്‍ നടന്നു. നാലേകാലിന് മതില്‍ അവസാനിച്ചു. തുടര്‍ന്ന്, നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് പ്രതിജ്ഞയെടുത്തു. ഓരോ കിലോമീറ്ററിലും 620 സ്ത്രീകളുടെ കോര്‍ഗ്രൂപ്പാണ് നിയന്ത്രണമേറ്റെടുത്തത്. 

Story image
Story image

കേരളത്തിനകത്തും പുറത്തുമുള്ള കലാസാംസ്‌കാരിക പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ മതിലില്‍ സംബന്ധിച്ചു. മതിലിന് സമാന്തരമായി മറ്റിടങ്ങളിലും പ്രതീകാത്മകമതിലും ഉയര്‍ന്നു മുഖ്യമന്ത്രിക്ക് പുറമേ മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരും വെള്ളയമ്പലത്ത് വനിതാമതിലിന് സാക്ഷിയായി.

Story image

മതില്‍ ചിത്രീകരിക്കാന്‍ വിദേശമാധ്യമപ്രവര്‍ത്തകരും തലസ്ഥാനത്തെത്തിയിരുന്നു. ഗിന്നസ് റെക്കോഡിനായി യൂണിവേഴ്‌സല്‍ റെക്കോഡ്‌സ് ഫോറവും വിവരങ്ങള്‍ ശേഖരിക്കാന്‍ എത്തിയിരുന്നു.

Story image
Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

News Now

ഇത് ചരിത്രം, വനിതകളുടെ വന്‍മതില്‍