ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകൾ, ആകെ 617

10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്

Last Updated :20 January 2024, 8:30 am IST

തിരുവനന്തപുരം: സംസ്ഥാനത്ത് 12 പ്രദേശങ്ങൾ കൂടി ഇന്ന് ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, തൃശൂർ, കോട്ടയം, പാലക്കാട്, കൊല്ലം, വയനാട്, പത്തനംതിട്ട ജില്ലകളിലാണ് പുതിയ ഹോട്ട്സ്പോട്ടുകൾ. 10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവിൽ സംസ്ഥാനത്ത് 617 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

ഇടുക്കി ജില്ലയിലെ രാജകുമാരി (കണ്ടൈൻമെന്റ് സോൺ 10, 12(സബ് വാർഡ്), മലപ്പുറം ജില്ലയിലെ ആലംകോട് (6, 7), അരീക്കോട് (8, 10), തൃശൂർ ജില്ലയിലെ ആതിരപ്പള്ളി (സബ് വാർഡ് 4), പുതൂർ (സബ് വാർഡ് 13, 19), കഴൂർ (8, 9 (സബ് വാർഡ്), കോട്ടയം ജില്ലയിലെ പനച്ചിക്കാട് (9), പാലക്കാട് ജില്ലയിലെ അലനല്ലൂർ (3, 4, 18, 22), കൊല്ലം ജില്ലയിലെ പോരുവഴി (9), വയനാട് ജില്ലയിലെ തൊണ്ടർനാട് (5, 6 (സബ് വാർഡ്), വയനാട് ജില്ലയിലെ കൽപ്പറ്റ മുൻസിപ്പാലിറ്റി (സബ് വാർഡ് 3, 27, 28), പത്തനംതിട്ട ജില്ലയിലെ മല്ലപ്പുഴശേരി (സബ് വാർഡ് 3, 4) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.

മലപ്പുറം ജില്ലയിലെ തിരുനാവായ (സബ് വാർഡ് 17), തൃശൂർ ജില്ലയിലെ ചാലക്കുടി (സബ് വാർഡ് 32), പഞ്ചാൽ (12), ചാഴൂർ (സബ് വാർഡ് 17), കൊടകര (സബ് വാർഡ് 2, 14), വള്ളത്തോൾ നഗർ (സബ് വാർഡ് 7), കോട്ടയം ജില്ലയിലെ കടപ്ലാമറ്റം (8), വെച്ചൂർ (4), പാലക്കാട് ജില്ലയിലെ മുതുതല (8), പത്തനംതിട്ട ജില്ലയിലെ മെഴുവേലി (സബ് വാർഡ് 1) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകൾ, ആകെ 617