ഇന്ന് 30 പുതിയ ഹോട്ട് സ്‌പോട്ടുകൾ; ആകെ 222

എറണാകുളം, കാസർ​ഗോഡ്, കണ്ണൂർ, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്, ആലപ്പുഴ, വയനാട്, കോട്ടയം ജില്ലകളിലാണ് പുതിയ ഹോട്ട് സ്പോട്ടുകൾ

Last Updated :20 January 2024, 8:27 am IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 435 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ 30 പ്രദേശങ്ങൾ കൂടി ഹോട്ട് സ്‌പോട്ടുകളാക്കി. എറണാകുളം, കാസർ​ഗോഡ്, കണ്ണൂർ, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്, ആലപ്പുഴ, വയനാട്, കോട്ടയം ജില്ലകളിലാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. ഇതോടെ ആകെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 222 ആയി.

എറണാകുളം ജില്ലയിലെ എളങ്കുന്നപ്പുഴ (കണ്ടൈൻമെന്റ് സോൺ: വാർഡ് 14, 15 കാളമുക്ക് മാർക്കറ്റ്), മൂവാറ്റുപുഴ മുൻസിപ്പാലിറ്റി (1, 28 പേഴക്കാപ്പിള്ളി മാർക്കറ്റ്), കുമ്പളങ്ങി (5, 9), കളമശ്ശേരി മുൻസിപ്പാലിറ്റി (36), തിരുവാണിയൂർ (6), രായമംഗലം (13, 14), കാവലങ്ങാട് (11), കാസർഗോഡ് ജില്ലയിലെ ബേളൂർ (11), കല്ലാർ (3), പനത്തടി (11), കയ്യൂർ-ചീമേനി (11), കണ്ണൂർ ജില്ലയിലെ മലപ്പട്ടം (5), പായം (2), അഞ്ചരക്കണ്ടി (9), മങ്ങാട്ടിടം (17), പത്തനംതിട്ട ജില്ലയി കല്ലൂപ്പാറ (13), മലയാലപ്പുഴ (3, 11), കൊട്ടങ്ങൽ (2), പാലക്കാട് ജില്ലയിലെ നെല്ലായ (11), കൊല്ലങ്ങോട് (2), വല്ലാപ്പുഴ (5, 13, 16), കോഴിക്കോട് ജില്ലയിലെ നാദാപുരം (എല്ലാ വാർഡുകളും), തൂണേരി, തൃശൂർ ജില്ലയിലെ അരിമ്പൂർ (5), ആതിരപ്പള്ളി (4), ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്ക് (താലൂക്ക് മുഴുവനും), രാമങ്കരി (9), വയനാട് ജില്ലയിലെ പുൽപ്പള്ളി (എല്ലാ വാർഡുകളും), പൂത്താടി (4, 5), കോട്ടയം ജില്ലയിലെ അയ്മനം (6) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.

അതേസമയം മൂന്ന് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കാസർഗോഡ് ജില്ലയിലെ വലിയപറമ്പ് (കണ്ടൈൻമെന്റ് സോൺ: വാർഡ് 4, 7,10,13), മടിക്കൈ (2, 12), കാറഡുക്ക (4, 7, 10, 14) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ ആകെ 222 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ഇന്ന് 30 പുതിയ ഹോട്ട് സ്‌പോട്ടുകൾ; ആകെ 222