അറസ്റ്റിലായ സിപിഎം മുൻ ലോക്കൽ കമ്മിറ്റി അം​ഗം പീതാംബരനുമായി നടത്തിയ തെളിവെടുപ്പിലാണ് ആയുധങ്ങൾ കണ്ടെടുത്തത്

Last Updated :20 January 2024, 7:56 am IST

News Now

കാസർകോട് : കാസർകോട് പെരിയയിലെ ഇരട്ടക്കൊലപാതകത്തിന് ഉപയോ​ഗിച്ചതെന്ന് കരുതപ്പെടുന്ന വടിവാൾ കണ്ടെടുത്തു. കേസിൽ അറസ്റ്റിലായ സിപിഎം മുൻ ലോക്കൽ കമ്മിറ്റി അം​ഗം പീതാംബരനുമായി നടത്തിയ തെളിവെടുപ്പിലാണ് ആയുധങ്ങൾ കണ്ടെടുത്തത്. മര്‍ദിക്കാന്‍ ഉപയോഗിച്ച രണ്ട് ഇരുമ്പ് ദണ്ഡുകളും കണ്ടെടുത്തു. 

ആയുധങ്ങള്‍ പ്രതി തിരിച്ചറിഞ്ഞു.  കൊലനടന്ന കല്ലിയോട് എത്തിച്ചാണ് തെളിവെടുത്തത്. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും. തുടര്‍ന്ന് ഇന്നുതന്നെ ഇയാളെ കോടതിയില്‍ ഹാജരാക്കാനാണ് തീരുമാനം.

ഇന്നലെയാണ് പീതാംബരനെ പൊലീസ് അറസ്റ്റു ചെയ്തത്. ഇയാൾക്കൊപ്പം ഏതാനും പേരും പൊലീസ് കസ്റ്റഡിയിലുണ്ട്. കൊലപാതകം നടത്തിയത് താൻ നേരിട്ടാണെന്നാണ് പീതാംബരൻ പൊലീസിനോട് മൊഴി നൽകിയത്. കഞ്ചാവിന്റെ ലഹരിയിലാണ് കൊലപാതകം നടത്തിയതെന്നും പീതാംബരൻ പൊലീസിനോട് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇരട്ടക്കൊലപാതകം : വടിവാളും ഇരുമ്പു ദണ്ഡുകളും കണ്ടെടുത്തു