സിപിഎം കേന്ദ്രകമ്മറ്റി അംഗം എ വിജയരാഘന്‍ എല്‍ഡിഎഫ് കണ്‍വീനറാകും. ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെതാണ് തീരുമാനം

Last Updated :20 January 2024, 12:13 am IST

News Now

എ വിജയരാഘവന്‍ എല്‍ഡിഎഫ് കണ്‍വീനറാകും

കൊച്ചി: സിപിഎം കേന്ദ്രകമ്മറ്റി അംഗം എ വിജയരാഘന്‍ എല്‍ഡിഎഫ് കണ്‍വീനറാകും. ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെതാണ് തീരുമാനം. ഔദ്യോഗിക തീരൂമാനം ഇന്ന് ചേരുന്ന് എല്‍ഡിഎഫ് സംസ്ഥാന സമിതി യോഗത്തിലുണ്ടാകും.

12 വര്‍ഷങ്ങള്‍ക്ക് മുന്‍പ്  പാലോളി മുഹമ്മദ് കുട്ടി എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞ ശേഷമാണ് വൈക്കം വിശ്വന്‍ കണ്‍വീനറാകുന്നത്. ആരോഗ്യകരമായ കാരണങ്ങളാല്‍ തന്നെ ഒഴിവാക്കണമെന്ന് വിശ്വന്‍ പാര്‍ട്ടിയോട് ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് തീരുമാനം. കെജെ തോമസിന്റെ പേര് ഉയര്‍ന്നുകേട്ടിരുന്നെങ്കിലും വിജയരാഘനെ സെക്രട്ടറിയേറ്റ് യോഗം പരിഗണിക്കുകയായിരുന്നു. 

ഹൈദരബാദില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ എ വിജയരാഘന്‍ പിബിയിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളിലൊരാളായ വിജയരാഘവന്‍ രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കോഴിക്കോട് നിന്ന് മത്സരിച്ചെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഘവനോട് പരാജയപ്പെടുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എ വിജയരാഘവന്‍ എല്‍ഡിഎഫ് കണ്‍വീനറാകും