എനിക്ക് വിശ്വാസം മുഖ്യമന്ത്രിയെമാത്രമെന്ന് ജോയ് മാത്യു

എനിക്ക് നമ്മുടെ അഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിയെയാണു വിശ്വാസം - അദ്ദേഹം ആദ്യമേ പറഞ്ഞിരുന്നല്ലോ ഇതില്‍ 'ഗൂഡാലോചന നടന്നിട്ടില്ലെന്ന്' ഞാനത് വിശ്വസിക്കുന്നു 

Last Updated :19 January 2024, 11:56 pm IST

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി നടന്‍ ജോയ് മാത്യു. സിനിമയില്‍ ജോലിയെടുക്കുന്നു എന്നതുകൊണ്ടും സാമൂഹ്യ വിഷയങ്ങളില്‍ പ്രതികരിക്കുന്ന ആള്‍ എന്നതുകൊണ്ടും സിനിമാ മേഖലയില്‍ ഇപ്പോള്‍ നടക്കുന്ന സംഭവ വികാസങളോട് പ്രതികരിക്കാതെ ഞാന്‍ മൗനം പാലിക്കുന്നത് ആരെയൊ രക്ഷിക്കാനോ ശിക്ഷിക്കനോ അല്ലെങ്കില്‍ സിനിമയില്‍ അവസരങ്ങളോ സൗഹ്രദങ്ങളോ നഷ്ടപ്പെടുമെന്നു കരുതിയാണെന്നും മുഖ്യമന്ത്രിയെയും ഭരണത്തെയും വിമര്‍ശിക്കാന്‍ മാത്രമാണു ഞാന്‍ ഉത്സാഹം കാണിക്കുന്നതെന്നും പലരും പരാതിപ്പെടുന്നു; വിമര്‍ശിക്കുന്നു.

എന്നാല്‍ ഒരു കാര്യം ഞാന്‍ ആവര്‍ത്തിച്ചു പറയട്ടെ, എനിക്ക് നമ്മുടെ അഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിയെയാണു വിശ്വാസം. അദ്ദേഹം ആദ്യമേ പറഞ്ഞിരുന്നല്ലോ ഇതില്‍ 'ഗൂഡാലോചന നടന്നിട്ടില്ലെന്ന്' ഞാനത് വിശ്വസിക്കുന്നു. അദ്ദേഹം അതില്‍ ഉറച്ചു നില്‍കുന്ന കാലത്തോളം ഞാനും അത് തന്നെ വിശ്വസിക്കും. അതല്ലേ അതിന്റെ ശരിയെന്നും ജോയ് മാത്യു ഫെയ്‌സ് ബുക്കില്‍ കുറിച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

എനിക്ക് വിശ്വാസം മുഖ്യമന്ത്രിയെമാത്രമെന്ന് ജോയ് മാത്യു