
ഏഴ് പുതിയ ഹോട് സ്പോട്ടുകൾ; മുഴുവൻ സ്ഥലങ്ങളും കണ്ണൂരിൽ
ഏഴ് പുതിയ ഹോട് സ്പോട്ടുകൾ; മുഴുവൻ സ്ഥലങ്ങളും കണ്ണൂരിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി ഏഴ് സ്ഥലങ്ങൾ ഹോട് സ്പോട്ടുകളാക്കി. മുഴുവൻ ഹോട് സ്പോട്ടുകളും കണ്ണൂർ ജില്ലയിലാണ്. ചപ്പാരപ്പടവ്, ഇരിക്കൂർ, കാങ്കോൽ-ആലപ്പടമ്പ്, കീഴല്ലൂർ, മാടായി, രാമന്തളി, പടിയൂർ എന്നിവയാണ് പുതിയ ഹോട് സ്‌പോട്ടുകൾ.
അതേസമയം മൂന്ന് പ്രദേശങ്ങളെ ഹോട് സ്‌പോട്ടിൽ നിന്ന് ഒഴിവാക്കി. കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂർ, മയ്യിൽ, പാട്യം എന്നിവയാണ് ഒഴിവാക്കിയത്. നിലവിൽ ആകെ 112 ഹോട് സ്‌പോട്ടുകളാണ് ഉള്ളത്.
സംസ്ഥാനത്ത് ഇന്ന് 118 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിൽ നിന്നുള്ള 18 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 17 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 13 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 11 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 10 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഒൻപത് പേർക്കും, തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള എട്ട് പേർക്ക് വീതവും, കോട്ടയം ജില്ലയിൽ നിന്നുള്ള ഏഴ് പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള ആറ് പേർക്കും, വയനാട്, കാസർക്കോട് ജില്ലകളിൽ നിന്നുള്ള നാല് പേർക്ക് വീതവും, ഇടുക്കി ജില്ലയിൽ നിന്നുള്ള രണ്ട് പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 67 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയവരും 45 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. ഇന്ന് ആറ് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ മൂന്ന് പേർക്കും കണ്ണൂർ, കോട്ടയം, വയനാട് ജില്ലകളിലെ ഒരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'പോരും ഇല്ലാ.. പോരാത്തതിനു മത്സരവും ഇല്ലാ...'; ഉദ്യോഗസ്ഥ പോര് ആക്ഷേപത്തില്‍ ദിവ്യ എസ് അയ്യര്‍

പ്രകൃതിക്ക് അതിരുകളില്ല; ഭാവനയ്ക്കുണ്ട്: വില്യം ബ്ലേക്ക്
പിണറായിക്കെതിരെ കേസ് എടുക്കമോ?; നാനാ പടേക്കറുടെ മരണത്തില്‍ കേസ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മത്സരയോട്ടത്തിന് കടിഞ്ഞാണ്‍; സ്വകാര്യ ബസുകള്‍ക്ക് സമയം കുറിക്കാന്‍ 'ഡൈനാമിക്' ആപ്പ്


