ഒരു ഷർട്ട് വാങ്ങിയാൽ ഒരു മാസ്ക് ഫ്രീ! ഓഫറുമായി ഖാദി

ഒരു ഷർട്ട് വാങ്ങിയാൽ ഒരു മാസ്ക് ഫ്രീ! ഓഫറുമായി ഖാദി

Last Updated :20 January 2024, 8:27 am IST
Edited by :migrator

പാലക്കാട്: ഒരു ഖാദി ഷർട്ട് വാങ്ങിയാൽ ഒരു മാസ്ക് സൗജന്യം! കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് പാലക്കാട് ജില്ലാ കേന്ദ്രമാണു പുതിയ വിപണന തന്ത്രവുമായി എത്തിയത്. ആവശ്യക്കാർ ഏറിയതോടെ പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കാനാണു ബോർഡിന്റെ തീരുമാനം. 

ഖാദി കേന്ദ്രങ്ങളിൽ നിന്നു കോട്ടൺ, സിൽക്ക് എന്നീ ഷർട്ടുകൾ വാങ്ങുമ്പോൾ അതേ നിറത്തിലുള്ള മാസ്ക് സൗജന്യമായി ലഭിക്കും. കോട്ടൺ ഷർട്ടിനു 700 രൂപ മുതലും സിൽക്ക് ഷർട്ടിനു 1000 രൂപ മുതലും വിലയുണ്ട്. നിലവിൽ കോട്ടൺ മാസ്കുകളാണ് നൽകുന്നതെങ്കിലും ആവശ്യാനുസരണം സിൽക്ക് മാസ്കുകളും നൽകാൻ ആലോചിക്കുന്നതായി ജില്ലാ പ്രോജക്ട് ഓഫീസർ പിഎസ് ശിവദാസ് പറഞ്ഞു. 

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നേരത്തെ തന്നെ സംസ്ഥാന വ്യാപകമായി ഖാദി മാസ്കുകൾ വിപണിയിലെത്തിച്ചിരുന്നു. 15 രൂപയാണ് ഒരു മാസ്കിന്റെ വില. എല്ലാ വകുപ്പുകളോടും മാസ്കുകൾ വാങ്ങാൻ പൊതുഭരണ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ഒരു ഷർട്ട് വാങ്ങിയാൽ ഒരു മാസ്ക് ഫ്രീ! ഓഫറുമായി ഖാദി