ഒളിക്യാമറ വിവാദം ; എം കെ രാഘവൻ ഇന്ന് മൊഴി നൽകും

എം കെ രാഘവൻ  തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചത് വ്യക്തമായെന്ന് ചൂണ്ടിക്കാട്ടി ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസ് തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ പരാതി നൽകിയിരുന്നു. ഈ അന്വേഷണത്തിന്റെ ഭാ​ഗമായാണ്

Last Updated :20 January 2024, 7:58 am IST

കോഴിക്കോട്: സ്വകാര്യ ചാനൽ നടത്തിയ ഒളിക്യാമറ ഓപറേഷനിൽ കുടുങ്ങിയ സംഭവത്തിൽ കോഴിക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവൻ ഇന്ന് മൊഴി നൽകും.  എം കെ രാഘവൻ  തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചത് വ്യക്തമായെന്ന് ചൂണ്ടിക്കാട്ടി ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസ് തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ പരാതി നൽകിയിരുന്നു. കമ്മീഷൻ ഈ പരാതി ഡിജിപിക്ക് കൈമാറിയിരുന്നു. ഈ അന്വേഷണത്തിന്റെ ഭാ​ഗമായാണ് ഇന്ന് രാഘവനിൽ നിന്നും മൊഴിയെടുക്കുന്നത്. 

കേസിൽ മൊഴി നൽകാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോ​ഗസ്ഥൻ നേരത്തേ നോട്ടീസ് നൽകിയിരുന്നുവെങ്കിലും ഇദ്ദേഹം എത്തിയിരുന്നില്ല. ഇതേത്തുടർന്ന് വീണ്ടും നോട്ടീസ് നൽകുകയായിരുന്നു. എസിപി വാഹിദിനാണ് അന്വേഷണച്ചുമതല നൽകിയിരിക്കുന്നത്. വിവാദത്തിൽ രാഘവന് ജാ​ഗ്രതക്കുറവ് ഉണ്ടായെന്നാണ് യുഡിഎഫിന്റെ വിലയിരുത്തൽ. പാർട്ടി ഇത് സംബന്ധിച്ച് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ഒളിക്യാമറ വിവാദം ; എം കെ രാഘവൻ ഇന്ന് മൊഴി നൽകും