കണ്ണൂരിൽ അമ്മയും എട്ട് വയസുകാരിയും മരിച്ച നിലയിൽ

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:39 am IST

News Now

കണ്ണൂർ: നടുവിൽ പുലിക്കുരുമ്പക്കടുത്ത് പുല്ലം വനത്ത് അമ്മയും മകളും മരിച്ച നിലയിൽ. കണ്ണാ മനോജിന്റെ ഭാര്യ സജിത (34) മകൾ നന്ദൂട്ടി (8) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. 

കുടുംബ കലഹമാണ് മരണത്തിന് കാരണമെന്നാണ് കരുതുന്നത്. ചോദ്യം ചെയ്യുന്നതിനായി ഭർത്താവ് മനോജിനെ (36) കുടിയാന്മല പൊലീസ് കസ്റ്റഡിയിലെടുത്തു. 

മനോജിന്റെ ഭാര്യയ്ക്ക് മറ്റൊരു യുവാവുമായുള്ള വഴിവിട്ട ബന്ധത്തെ തുടർന്നുള്ള തർക്കങ്ങൾ രണ്ട് കുടുംബങ്ങളിലും പ്രശ്‌നങ്ങൾ സൃഷ്ടിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. ഈ യുവാവിന്റെ ഭാര്യ സംഗീത (30) വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന് മംഗളൂരുവിലുള്ള ആശുപത്രിയിൽ  ചികിത്സയിലാണ്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഈ സംഭവം. 

സജിതയും ഒരു വർഷം മുമ്പ് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. പുലിക്കുരുമ്പ യുപി സ്‌കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ് നന്ദൂട്ടി. 12വയസ്സുള്ള ആദിത്ത് മറ്റൊരു മകനാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Mother and eight-year-old girl found dead in Kannur