
കണ്ണെരിയിക്കുന്ന ഉള്ളിവില; കിലോയ്ക്ക് 130 രൂപ
സംസ്ഥാനത്തെ ഉള്ളിവില കേട്ടാല്‍ത്തന്നെ ഇനിമുതല്‍ കണ്ണെരിയും

തിരുവനന്തപുരം:സംസ്ഥാനത്തെ ഉള്ളിവില കേട്ടാല്‍ത്തന്നെ ഇനിമുതല്‍ കണ്ണെരിയും. ഒരു കിലോ ഗ്രാം ഉള്ളിക്ക് 40 രൂപയില്‍ നിന്ന് 130 രൂപയിലേക്കാണ് ഉള്ളിവില കുതിച്ചുയര്‍ന്നിരിക്കുന്നത്. മൂന്നിരട്ടിയിലധികമായാണ് വില വര്‍ദ്ധിച്ചിരിക്കുന്നത്. ഇത് ഉള്ളിവിലയുടെ ചരിത്രത്തിലെ തന്നെ ഉയര്‍ന്ന വിലയാണെന്ന് വ്യാപാരികള്‍ പറയുന്നു.
മുഖ്യമായും ഉള്ളിയിറക്കുമതി ചെയ്യുന്ന തമിഴ്നാട്ടിലും ഉള്ളി വില വര്‍ദ്ധിച്ചിരിക്കുകായണ്.തമിഴ്നാട്ടിലെ അതി കഠിനമായ വരള്‍ച്ചമൂലം ഉള്ളി ഉത്പാദനം കുറഞ്ഞതാണ് വില വര്‍ദ്ധിക്കാന്‍ കാരണമായത്.
പൊള്ളാച്ചിയില്‍ത്തന്നെ ചെറിയ ഉള്ളിക്ക് 98 രൂപയും വലിയ ഉള്ളിക്ക് 110 രൂപയുമാണ് വില. ഇത് 110ഉം 130ഉം രൂപയ്ക്കാണ് ഇപ്പോള്‍ ചില്ലറ വില്‍ക്കുന്നത്.
ഉള്ളിക്ക് വില വര്ദ്ധിച്ചപ്പോല് സവാളയ്ക്ക് വില കുറഞ്ഞു. കിലോഗ്രാമിന് 13 രൂപ മാത്രമാണ് ഇപ്പോള്‍ സവാളയുടെ വില. തമിഴ്നാട്ടിലെ വരള്‍ച്ചയ്ക്ക് അറുതി വന്നില്ലെങ്കില്‍ മലയാളിയുടെ ഉള്ളിതീറ്റി നിര്‍ത്തേണ്ടിവരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്സ് 500 പോയിന്റ് താഴ്ന്നു

'ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ': ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ

IOCL-ൽ 335 അപ്രന്റീസ് ഒഴിവുകൾ; നവംബർ 4 വരെ അപേക്ഷിക്കാം

'അന്ന് ആനത്താരയെന്ന് മുന്നറിയിപ്പ് നൽകിയതാണ്; ഫയലുകൾ പൂർണ്ണമായി വായിക്കണം': ചിന്നക്കനാൽ ആനക്കലിയിൽ വനംമന്ത്രിയും മുൻ ഉദ്യോഗസ്ഥയും വേദിയിൽ നേർക്കുനേർ
Related News


'ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ': ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ
