
കലാകാരന് പാര്‍ട്ടിയുടെയോ മതത്തിന്റെയോ കയ്യാളാവരുത് : അടൂര്‍
രാജ്യത്ത് കുറേക്കാലമായി ബജറ്റില്‍ ഏറ്റവും അവസാനമാണ് കലയ്ക്കുവേണ്ടി തുക വകയിരുത്തുന്നത്

തൃശൂര്‍ : കലാകാരന് രാഷ്ട്രീയപാര്‍ട്ടിയുടെയോ മതത്തിന്റെയോ കയ്യാളാവരുതെന്ന് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. കലാകാരന് സ്വതന്ത്രനായിരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കലാകാരന്മാരുടെ കൂട്ടായ്മയായ നന്മയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് കുറേക്കാലമായി ബജറ്റില്‍ ഏറ്റവും അവസാനമാണ് കലയ്ക്കുവേണ്ടി തുക വകയിരുത്തുന്നത്. വര്‍ഷങ്ങളോളം ഗ്രാന്റ് കിട്ടാതെ കഴിയേണ്ടി വന്ന കലാകാരന്മാരെ അറിയാമെന്നും അടൂര്‍ ഗോപാലകൃഷ്ണന് പറഞ്ഞു.
ജയ്ശ്രീറാം വിളിച്ചുള്ള രാജ്യത്തെ ആള്‍ക്കൂട്ടക്കൊലകളുടെ പേരില്‍ പ്രതിഷേധമറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച സംഭവത്തില്‍ അടൂരിനെതിരെ ബിജെപി ശക്തമായി രംഗത്തുവന്നിരുന്നു. അടൂരിനെ ചന്ദ്രനിലേക്ക് അയക്കണമെന്നായിരുന്നു ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന് പറഞ്ഞത്. ദേശീയ ചലച്ചിത്ര അവാര്‍ഡ് നിര്ണയത്തിനെയും അടൂര്‍ വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ



