ലോക തൊഴിലാളിദിനമായ മേയ് ഒന്നിന് തച്ചങ്കരി കെ.എസ്.ആര്‍.ടി.സി. ബസില്‍ കണ്ടക്ടറുടെ ജോലി ചെയ്യും 

Last Updated :20 January 2024, 12:12 am IST

News Now


കൊച്ചി: എങ്ങനെയെങ്കിലും കെഎസ്ആര്‍ടിസിയെ രക്ഷിച്ചേ മതിയാവൂ എന്ന ഉറച്ചവാശിയിലാണ് ടോമിന്‍ തച്ചങ്കരി. ഇനി കണ്ടക്ടര്‍മാര്‍ ജോലിക്കെത്തിയില്ലെങ്കിലും കണ്ടക്ടറുടെ കുപ്പായമണിയാനും തച്ചങ്കരി റെഡിയാണ്. ഇതിന്റെ ഭാഗമായി  കെ.എസ്.ആര്‍.ടി.സി. എം.ഡി. ടോമിന്‍ തച്ചങ്കരി തിരുവനന്തപുരം ആര്‍.ടി. ഓഫീസില്‍നിന്ന് കഴിഞ്ഞ ദിവസം കണ്ടക്ടര്‍ ലൈസന്‍സ് എടുത്തു. 

ലോക തൊഴിലാളിദിനമായ മേയ് ഒന്നിന് തച്ചങ്കരി കെ.എസ്.ആര്‍.ടി.സി. ബസില്‍ കണ്ടക്ടറുടെ ജോലി ചെയ്യും. ചൊവ്വാഴ്ച രാവിലെ 10.30ന് തിരുവനന്തപുരത്തുനിന്ന് ഗുരുവായൂര്‍ക്ക് പോകുന്ന ഫാസ്റ്റ് പാസഞ്ചറില്‍ ഡി.ജി.പി. പദവിയിലുള്ള തച്ചങ്കരിയായിരിക്കും കണ്ടക്ടര്‍. കൊട്ടാരക്കര സ്റ്റാന്‍ഡില്‍ ഭക്ഷണത്തിനു നിര്‍ത്തുമ്പോള്‍ ഡ്രൈവര്‍ക്കൊപ്പം പോയി ഭക്ഷണം കഴിക്കും. തിരുവല്ലയില്‍ ഡ്യൂട്ടി അവസാനിപ്പിച്ച് ഗാരേജില്‍ തൊഴിലാളികളുമായി സംവദിക്കും.

െ്രെഡവിങ് ലൈസന്‍സിനെന്നപോലെ ലേണേഴ്‌സ് ടെസ്റ്റിലും ശാരീരികക്ഷമതാ പരിശോധനയിലും തച്ചങ്കരി പങ്കെടുത്തു. ലേണേഴ്‌സ് ടെസ്റ്റിലെ 20 ചോദ്യങ്ങളില്‍ 19 എണ്ണത്തിന് തച്ചങ്കരി ശരിയുത്തരമെഴുതി. ഒരെണ്ണത്തിന് തെറ്റുത്തരമാണ് എഴുതിയത്. ബസില്‍ എത്ര യാത്രക്കാരെ നിര്‍ത്തിക്കൊണ്ടുപോകാം എന്ന ചോദ്യത്തിന് 25 എന്നാണ് കെ.എസ്.ആര്‍.ടി.സി. മേധാവിയായ തച്ചങ്കരി ഉത്തരം നല്‍കിയത്. യാത്രക്കാരെ നിര്‍ത്തിക്കൊണ്ടുപോകാന്‍ പാടില്ല എന്നതാണ് ശരിയുത്തരം. മൂന്നുവര്‍ഷത്തേക്കുള്ള ലൈസന്‍സാണ് തച്ചങ്കരിക്കു ലഭിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെഎസ്ആര്‍ടിസി കണ്ടക്ടറായി ടോമിന്‍ തച്ചങ്കരി