കെവിന്‍ കേസിലെ സാക്ഷിയെ മര്‍ദിച്ച സംഭവം: രണ്ടുപേര്‍ അറസ്റ്റില്‍

കെവിന്‍ വധക്കേസിലെ സാക്ഷിയെ മര്‍ദിച്ച സംഭവത്തില്‍ രണ്ടുരപേര്‍ അറസ്റ്റില്‍

Last Updated :20 January 2024, 8:00 am IST


പുനലൂര്‍: കെവിന്‍ വധക്കേസിലെ സാക്ഷിയെ മര്‍ദിച്ച സംഭവത്തില്‍ രണ്ടുരപേര്‍ അറസ്റ്റില്‍. പുനലൂര്‍ സ്വദേശികളായ ഷാജഹാന്‍, റോബിന്‍ എന്നിവരാണ് അറസ്റ്റിലായത്. പുനലൂര്‍ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കേസിലെ പ്രതികളുടെ സുഹൃത്തുക്കളാണ് ഇവര്‍. കേസിലെ 34ാം സാക്ഷിയായ രാജേഷിനെയാണ് ഇവര്‍ മര്‍ദിച്ചത്. കോടതിയില്‍ സാക്ഷി പറയരുത് എന്നാവശ്യപ്പെട്ടായിരുന്നു മര്‍ദനം. 

കേസില്‍ വിചാരണക്കിടെ ഇതുവരെ ആറ് സാക്ഷികള്‍ മൊഴിമാറ്റി പറഞ്ഞു. പതിനൊന്നാം പ്രതിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതിന് സാക്ഷിയായ ഇംത്യാസാണ് അവസാനമായി കൂറുമാറിയത്. ഇയാള്‍ 102ാം സാക്ഷിയായിരുന്നു. അതേസമയം കെവിന്റെ മൃതദേഹം കണ്ടത് പൊലീസിനെ വിളിച്ചറിയിച്ച പൊതുപ്രവര്‍ത്തകന്‍ റെജി ജോണ്‍സണ്‍ ഉള്‍പ്പെടെ എട്ട് സാക്ഷികള്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

കെവിന്‍ കേസിലെ സാക്ഷിയെ മര്‍ദിച്ച സംഭവം: രണ്ടുപേര്‍ അറസ്റ്റില്‍