കേരളത്തില്‍ ഒരു കോവിഡ് മരണം കൂടി ; മാഹി സ്വദേശി മരിച്ചു

പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു.  എവിടെ നിന്നാണ് കോവിഡ് പകര്‍ന്നതെന്ന് കണ്ടുപിടിക്കാനായിട്ടില്ല

ഫയൽ ചിത്രം
Last Updated :20 January 2024, 8:22 am IST

കണ്ണൂര്‍ : കോവിഡ് ബാധിച്ച് കേരളത്തില്‍ ഒരാള്‍ കൂടി മരിച്ചു. മാഹി ചെറുകല്ലായി സ്വദേശി മഹറൂഫ് ആണ് മരിച്ചത്. 71 വയസ്സായിരുന്നു. പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. 

പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്ന അന്നുമുതല്‍ ഇയാളുടെ ആരോഗ്യനില വഷളായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഇയാള്‍ക്ക് വൃക്കരോഗവും ഹൃദ്രോഗവും ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. 

ഇയാള്‍ക്ക് എവിടെ നിന്നാണ് കോവിഡ് പകര്‍ന്നതെന്ന് കണ്ടുപിടിക്കാനായിട്ടില്ല. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

കേരളത്തില്‍ ഒരു കോവിഡ് മരണം കൂടി ; മാഹി സ്വദേശി മരിച്ചു