കേരളത്തിൽ മെയ് അവസാനം കാലവർഷമെത്തും 

രാജ്യത്ത് സാധാരണ നിലയിലുള്ള കാലവര്‍ഷമായിരിക്കും ഇക്കുറി ലഭിക്കുക

Edited by :migrator
Last Updated :20 ജനുവരി 2024, 12:12 am IST

ന്യൂഡല്‍ഹി: കേരളത്തിൽ കേരളത്തില്‍ മേയ് അവസാനമോ ജൂണ്‍ ആദ്യവാരമോ കാലവര്‍ഷമെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കേരളത്തിലായിരിക്കും കാലവര്‍ഷം ആദ്യമെത്തുക. കൃത്യമായ തീയതിയും മഴക്കണക്കും മേയ് 15-ന് പ്രവചിക്കുമെന്ന് ഐ.എം.ഡി. ഡയറക്ടര്‍ ജനറല്‍ ഡോ. ആര്‍ ജെ രമേഷ് അറിയിച്ചു.

രാജ്യത്ത് സാധാരണ നിലയിലുള്ള കാലവര്‍ഷമായിരിക്കും ഇക്കുറി ലഭിക്കുക. ദീര്‍ഘകാല ശരാശരിക്കണക്ക് അനുസരിച്ച് രാജ്യത്ത് ഇത്തവണ 97 ശതമാനം മഴ പ്രതീക്ഷിക്കാം.  രാജ്യത്ത് ദീർഘകാലവർഷം ശരാശരി 89 സെന്റിമീറ്ററാണ്. 90 ശതമാനത്തില്‍ താഴ്ന്നാല്‍ മഴക്കുറവായാണ് വിലയിരുത്തുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

News Now

കേരളത്തിൽ മെയ് അവസാനം കാലവർഷമെത്തും