
News Now
എമിറേറ്റ്സിൽ ജോലി നേടാം; ബിരുദം യോഗ്യത, ചെന്നൈയിൽ നിയമനം

എതിർ താരത്തിന്റെ മുടി പിടിച്ചുവലിച്ചു; വിനീഷ്യസ് ജൂനിയറിന് വിലക്ക്!

'ഇത്രയും കാലത്തിന് ശേഷം, ഇപ്പോഴാണ് എനിക്കൊരു ബ്രേക്ക് വേണമെന്ന് ധൈര്യമായി പറയാൻ കഴിയുന്നത്'

'കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവർത്തിച്ചു, ധനവകുപ്പ് നോക്കുകുത്തി; കണ്ണൂരിലെ 1000 ഏക്കർ ഭൂമി ആർക്ക് വേണ്ടി?'

കൊച്ചി: സ്വകാര്യ ആശുപത്രിയില് മരിച്ച നിലയില് എത്തിച്ച വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ്. മകന് അറസ്റ്റില്. ഓടംപള്ളി ലെയ്നില് അരക്കനാട് എസ്ആര് അപ്പാര്ട്ട് മെന്റില് താമസിച്ചിരുന്ന മട്ടമ്മല് ഡോക്ടര് മരിയ ഗ്രേസിയുടെ മരണവുമായി ബന്ധപ്പെട്ട് മകന് ജോസ് പ്രദീപാണ് കസ്റ്റഡിയില് ആയത്.
കഴിഞ്ഞ അഞ്ചാം തിയ്യതിയാണ് ഡോക്ടറെ മരിച്ച നിലയില് സ്വകാര്യ ആശുപത്രിയില് മകന് എത്തിച്ചത്. തോപ്പുംപടി പൊലീസ് ഇന്ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോര്ട്ടത്തിനായി കളമശ്ശേരി മെഡിക്കല്കൊളേജിലേക്ക് അയച്ചിരുന്നു. മരണത്തില് അസ്വാഭാവികതയുണ്ടെന്ന് പോസ്റ്റ് മോര്ട്ടം നടത്തിയ ഡോക്ടര്മാര് നല്കിയ സൂചന അനുസരിച്ചാണ് പൊലീസ് കൂടുതല് അന്വേഷണം നടത്തിയത്. മകനെ കൂടുതല് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. തുടര്ന്ന് അറസ്റ്റ് രേഖപ്പെടുത്തി.
സ്വത്തുസംബന്ധിച്ച തര്ക്കത്തെ തുടര്ന്ന് മര്ദ്ദനമേറ്റാണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു. ഡോ. മരിയ ഗ്രേസിയുടെ വാരിയെല്ലുകളില് മുറിവുണ്ടായാതാണ് മരണകാരണമെന്ന് പോസ്റ്റ് മോര്ട്ടം റിപ്പോര്ട്ടില് പറഞ്ഞിരുന്നു. പ്രതിയെ ഇന്ന് കോടതിയില് ഹാജരാക്കും
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



