
കൊടകര കുഴല്‍പ്പണക്കേസ്; മുഖ്യപ്രതികള്‍ പിടിയില്‍
കൊടകര കുഴല്‍പ്പണക്കേസില്‍ മുഖ്യപ്രതികളായ മുഹമ്മദ് അലിയും അബ്ദുള്‍ റഷീദും പിടിയിലായി
തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ മുഖ്യപ്രതികളായ മുഹമ്മദ് അലിയും അബ്ദുള്‍ റഷീദും പിടിയിലായി. കണ്ണൂരില്‍ വച്ചാണ് ഇരുവരും പിടിയിലായത്. കുഴല്‍പ്പണക്കടത്തിനെ കുറിച്ച് കവര്‍ച്ചാസംഘത്തിന് വിവരം ചോര്‍ത്തി നല്‍കിയത് അബ്ദുള്‍ റഷീദാണെന്ന് പൊലീസ് പറഞ്ഞു. ഇതിനായി 5ലക്ഷം രൂപ പ്രതിഫലമായി ലഭിച്ചെന്നും പ്രതികള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
പിടിയിലായ പ്രതികള്‍ക്കായി പൊലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. കണ്ണൂരിലെ ഒളിയിടിത്തില് നിന്നാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. ഇവരെ പൊലീസ് ചോദ്യം ചെയ്യല്‍ തുടരുകയാണ്. 25 ലക്ഷം നഷ്ടപ്പെട്ടെന്നാണ് പരാതിക്കാരന് പറയുന്നത്. കവര്‍ച്ചയ്ക്ക് ശേഷം പ്രതികള്‍ 45 ലക്ഷത്തിന്റെ ഇടപാട് നടത്തിയതായി പൊലീസ് കണ്ടെത്തി.
പണംകൊണ്ടുവന്നയാള് ആര്‍എസ്എസ് അംഗമാണെന്ന് ഇന്നലെ പൊലീസ് വ്യക്തമാക്കിയിരുന്നു. വൈരുധ്യങ്ങള്‍ നിറഞ്ഞമൊഴിയാണ് പ്രതികള്‍ പൊലീസിന് നല്‍കുന്നത്. ഒളിവില്‍ കഴിയുന്ന മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളിലെ ക്രിമിനല്‍ സംഘങ്ങളാണ് കവര്‍ച്ചാ സംഘത്തിലുണ്ടായിരുന്നത്. കിട്ടിയ പണം ഇവര്‍ കൃത്യമായി വീതിക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നാണ് പൊലീസ് പറയുന്നത്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Today's Rashi Phalam October 09| വിവാഹത്തിൽ പുതുവഴി, വിദേശ യാത്രയിൽ നല്ല വാർത്ത

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം



