
News Now
'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

'അടുത്ത സമരം സർപ്രൈസ്', പിണറായിയുടെ വാദങ്ങളെ പിന്തുണച്ച് സർക്കാർ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

കുവൈറ്റ് : കോവിഡ് ബാധിച്ച് കുവൈറ്റിൽ മലയാളി നഴ്സ് മരിച്ചു. തിരുവല്ല സ്വദേശിനിയായ ആനി മാത്യുവാണ് മരിച്ചത്. കുവൈറ്റ് ബ്ലഡ് ബാങ്കിൽ നഴ്സായിരുന്നു ആനി മാത്യു. ജാബിർ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഇതോടെ ഗൾഫിൽ മരിച്ചവരുടെ എണ്ണം 72 ആയി.
ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നത് തുടരുകയാണ്. എന്നാൽ കോവിഡ് നിയന്ത്രണ വിധേയമായിട്ടില്ലെങ്കിലും സൗദിയിൽ കോവിഡ് വ്യാപനത്തെത്തുടർന്ന് പ്രഖ്യാപിച്ച കർഫ്യൂ ഇളവ് മെയ് 22 വരെ നീട്ടി.
ഏപ്രിൽ 26 ന് പ്രഖ്യാപിച്ച ഇളവ് അവസാനിക്കാനിരിക്കെയാണ് മെയ് 22 വരെ നീട്ടിയത്. രാവിലെ 9 മുതൽ വൈകിട്ട് അഞ്ചുവരെ പുറത്തിറങ്ങുന്നതടക്കം നിലവിലുള്ള ഇളവുകളെല്ലാം മെയ് 22 വരെ തുടരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



