കോവിഡ് രോ​ഗിയുമായി സമ്പർക്കം; സികെ ആശ എംഎൽഎ ക്വാറന്റൈനിൽ

കോവിഡ് രോ​ഗിയുമായി സമ്പർക്കം; സികെ ആശ എംഎൽഎ ക്വാറന്റൈനിൽ

Last Updated :20 January 2024, 8:27 am IST

കോട്ടയം: വൈക്കം എംഎൽഎ സികെ ആശ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. ശനിയാഴ്ച കോവിഡ് 19 സ്ഥിരീകരിച്ച ഒരു അധ്യാപികയുമായി നേരിട്ട് സമ്പർക്കമുണ്ടായതിനെ തുടർന്നാണ് എംഎൽഎ സ്വയം നിരീക്ഷണത്തിലായത്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് എംഎൽഎ ഇക്കാര്യം അറിയിച്ചത്. 

അധ്യാപിക തന്റെ വിദ്യാർഥിനിയുടെ വീട്ടിൽ പഠന വിവരം അന്വേഷിച്ചെത്തിയതിന്റെ രണ്ടാമത്തെ ദിവസം വിദ്യാർഥിനിയ്ക്ക് ടെലിവിഷൻ കൈമാറുന്ന പരിപാടിയിൽ സികെ ആശയും പങ്കെടുത്തിരുന്നു. അധ്യാപികയ്ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ ക്വാറന്റൈനിൽ പ്രവേശിക്കാൻ തീരുമാനിച്ചതായി എഫ്ബി പോസ്റ്റിൽ എംഎൽഎ സൂചിപ്പിക്കുന്നു.

Story image

പൊലീസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ പത്തോളം പൊലീസുകാരും പങ്കെടുത്തിരുന്നതായാണ് വിവരം. കോവിഡ് സ്ഥിരീകരിച്ച അധ്യാപിക സ്കൂളിൽ പുസ്തക വിതരണവും നടത്തിയിരുന്നു. ഇവരുടെ സമ്പർക്കപ്പട്ടികയിൽ നൂറിലധികം പേർ ഉള്ളതായി പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

കോവിഡ് രോ​ഗിയുമായി സമ്പർക്കം; സികെ ആശ എംഎൽഎ ക്വാറന്റൈനിൽ